x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ക്കാ​ട് സ്കൂളിന് സി​എം ഷീ​ൽ​ഡ്

വെബ് ഡെസ്ക്
Published: September 25, 2026 04:53 AM IST | Updated: September 25, 2026 04:53 AM IST

കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സിഎം ഷീ​ൽ​ഡ് അ​വാ​ർ​ഡ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ സ​മ്മാ​നി​ക്കു​ന്നു.

കു​റ്റി​ക്കാ​ട്: 2026 ലെ ​മി​ക​ച്ച സ്കൗ​ട്ട് യൂ​ണി​റ്റി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സ്ഥാ​നത​ല പു​ര​സ്കാ​രം കു​റ്റി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​റ്റു​വാ​ങ്ങി.

തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​ൻ നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.ഡി. സ​തീ​ശ​നി​ൽ നി​ന്ന് സ്കൗ​ട്ട് മാ​സ്റ്റ​ർ ജി​നി ആ​ന്‍റ​ണി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​കെ. ആന്‍റു, അ​ധ്യാ​പ​ക​ർ, സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

സ്കൗ​ട്ട് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വി​ധ സാ​മൂ​ഹി​ക, സേ​വ​ന, നേ​തൃ​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വും പ​രി​ഗ​ണി​ച്ചാ​ണ് സ്കൂ​ൾ യൂ​ണി​റ്റി​ന് സം​സ്ഥാ​ന​ത​ല​ത്തി​ൽ ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews CM Shield

Recent News

Corehub Up