x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ൾ ലേ​ലം ചെ​യ്യാ​തെ അ​ധി​കൃ​ത​ർ

വെബ് ഡെസ്ക്
Published: September 25, 2026 04:52 AM IST | Updated: September 25, 2026 04:52 AM IST

ചി​റ​ങ്ങ​ര​യി​ലെ ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് കെട്ടിടം

കൊ​ര​ട്ടി: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ജ​ല​സേ​ച​ന വ​കു​പ്പ് കെ​ട്ടി​ട​ത്തി​ലെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള എ​ട്ട് മു​റി​ക​ൾ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഏ​ഴു​മാ​സം പി​ന്നി​ട്ടി​ട്ടും ലേ​ലം ചെ​യ്ത് ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ചി​റ​ങ്ങ​ര​യി​ൽ ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ പേ​രി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ര​ട്ടി - ക​റു​കു​റ്റി ഇ​റി​ഗേ​ഷ​ൻ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്ക് താ​ഴെ​യാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി എ​ട്ട് മു​റി​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പ​ഴ​യ ഓ​ഫീ​സു​ക​ൾ​ക്ക് പ​ക​ര​മാ​യി 2021 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച കെ​ട്ടി​ട​നി​ർ​മാ​ണം ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, പാ​റ​ക്ക​ട​വ്, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യി​ലും ജ​ല​സേ​ച​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന ര​ണ്ട് സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഏ​ഴു​മാ​സം പി​ന്നി​ട്ടി​ട്ടും എ​ട്ട് മു​റി​ക​ളും ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. ലേ​ല​ന​ട​പ​ടി​ക​ൾ​ക്കാ​യി സ്ഥ​ല​ത്തി​ന്‍റെ വാ​ല്യു​വേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​ല്ലേ​ജ് അ​ധി​കൃ​ത​രാ​ണ് സ്ഥ​ല​ത്തി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​തെ​ന്നു​മാ​ണ് ല​ഭ്യ​മാ​യ വി​വ​രം.

Tags : Nattuvishesham DistrictNews DeepikaNews Irrigation

Recent News

Corehub Up