x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​യാ​രം വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ൽ

സി.​എ​സ്. ദീ​പു
Published: September 25, 2026 05:17 AM IST | Updated: September 25, 2026 05:17 AM IST

സ​ർ​വേ​ക​ൾ തോ​ന്നി​യ​പ​ടി; അടിമുടി ‌വൈ​രു​ധ്യം

തൃ​ശൂ​ർ: പ​രി​യാ​രം വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല(​ഇ​എ​സ്എ)​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു​പി​ന്നി​ലെ ഭൂ​പ​ട​നി​ർ​ണ​യം, അ​തി​ർ​ത്തി​നി​ർ​ണ​യം എ​ന്നി​വ സം​ബ​ന്ധി​ച്ചു വ​നം, റ​വ​ന്യു​ വ​കു​പ്പ് ഉ​ൾ​പ്പടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ അ​ടി​മു​ടി വൈ​രു​ധ്യം. 2015 ഒ​ക്ടോ​ബ​ർ 20നു ​പ​രി​ യാ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​എ​സ് എ പ​രി​ശോ​ധ​നാ​സ​മി​തി ജൈ​വ​വൈ​വി​ധ്യ​ബോ​ർ​ഡ് ചെ​യ​ർ​മാ​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ വ​ന ​പ്ര​ദേ​ശ​ങ്ങ​ളി​ല്ലെ​ന്നും ഇ​എ​സ്എ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ൾ ഇ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

2013ൽ ​പ​രി​യാ​രം വി​ല്ലേ​ജി​നെ അ​തി​ര​പ്പി​ള്ളി, പ​രി​യാ​രം വി​ല്ലേ​ജു​ക​ളാ​യി വി​ഭ​ജി​ച്ച​ശേ​ഷ​മാ​ണു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കു​ന്ന സ​ർ​വേ​ക​ളും റി​പ്പോ​ർ​ട്ടു​ക​ളു​മാ​ണു പി​ന്നീ​ടു പു​റ​ത്തു​വ​ന്ന​ത്. വി​ഭ​ജ​നം ന​ട​ക്കു​ന്പോ​ൾ ഇ​രു വി​ല്ലേ​ജു​ക​ളു​ടെ​യും ആ​കെ വി​സ്തീ​ർ​ണം 31 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി​രു​ന്നെ​ങ്കി​ൽ വി​ഭ​ജി​ച്ച​ശേ​ഷം അ​തി​രി​പ്പി​ള്ളി വി​ല്ലേ​ജി​ലെ ഒ​രു സ​ർ​വേ ന​ന്പ​റി​ൽ മാ​ത്രം 76 ച​തു​ര​ശ്ര കി​ലോ​മീ​റ്റാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ വി​സ്തീ​ർ​ണം 86.04 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റു​മാ​യി. അ​ന്ന് 26.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി​രു​ന്നു പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ വി​സ്തീ​ർ​ണം. എ​ന്നാ​ൽ, 2014ലെ ​ക​ര​ടു വി​ജ്ഞാ​പ​ന​ത്തി​ൽ 697 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി. ഇ​ത്, തൃ​ശൂ​ർ ജി​ല്ല​യു​ടെ ആ​കെ വി​സ്തീ​ർ​ണ​ത്തി​ന്‍റെ നാ​ലി​ലൊ​ന്നു വ​രും.

വി​സ്തീ​ർ​ണം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നി​ടെ 2015 ന​വം​ബ​ർ നാ​ലി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ൽ പു​തു​താ​യി രൂ​പം​കൊ​ണ്ട പ​രി​യാ​രം വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കു​വേ​ണ്ടി പ​രി​സ്ഥി​തി​വ​കു​പ്പി​ലെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​ണു ക​ത്തു ന​ൽ​കി​യ​ത്.

2023ൽ ​പി.​സി. സൈ​ജു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ പ​രി​യാ​രം വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​പ​ട​ത്തി​ൽ പി​ഴ​വു​ണ്ടാ​യെ​ന്നു സ​മ്മ​തി​ച്ചി​രു​ന്നു. പി​ഴ​വു തി​രു​ത്താ​വു​ന്ന​താ​ണെ​ന്നും ഡി​എ​ഫ്ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​വ​സ്തു​ത വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നും അം​ഗീ​ക​രി​ച്ച് പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു ക​ത്തു ന​ൽ​കി​യി​രു​ന്നു.

പി​ഴ​വു പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സ​ർ​മാ​ർ, ചാ​ല​ക്കു​ടി ഡി​എ​ഫ്ഒ ഓ​ഫീ​സി​ലെ സ​ർ​വേ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഫി​സി​ക്ക​ൽ സ​ർ​വേ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യ​പ്പോ​ൾ പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ ആ​കെ വി​സ്തീ​ർ​ണ​ത്തി​ൽ വീ​ണ്ടും മാ​റ്റ​മു​ണ്ടാ​യി. യ​ഥാ​ർ​ഥ വി​സ്തീ​ർ​ണം 26.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ആ​യി​രി​ക്കേ, 2014 ലെ ​ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ൽ 697 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണെ​ങ്കി​ൽ ഫി​സി​ക്ക​ൽ വെ​രി​ഫി​ക്കേ​ഷ​നി​ൽ ഇ​ത് 341.76 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി മാ​റി.

ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല പ​രി​ശോ​ധ​നാ​സ​മി​തി ഇ​തു ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നു ക​ണ്ടെ​ത്തി. വി​ല്ലേ​ജി​ന്‍റെ അ​ടി​സ്ഥാ​ന വി​സ്തീ​ർ​ണം തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ണ​യി​ക്കു​ന്ന വ​ന​മേ​ഖ​ല, ജ​ന​വാ​സ​മേ​ഖ​ല, ഇ​എ​സ്എ മേ​ഖ​ല എ​ന്നി​വ​യും കൃ​ത്യ​മാ​കി​ല്ല. മാ​ത്ര​മ​ല്ല, പ​രി​യാ​രം വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ൽ എ​റ​ണാ​കു​ളം ജി​ല്ല​മു​ത​ൽ പാ​ല​ക്കാ​ട് ജി​ല്ല​വ​രെ​യു​ള്ള ഇ​എ​സ്എ പ്ര​ദേ​ശ​ത്തി​നു വി​ട​വു​ണ്ടാ​കു​മെ​ന്നും ഭൂ​പ​ടം സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ത​യാ​റാ​ക്കി​യ​താ​ണെ​ന്നും എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ ജി​ല്ലാ​ത​ല പ​രി​ശോ​ധ​നാ​സ​മി​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്നും ക​ണ്ടെ​ത്തി.

പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ വി​സ്തീ​ർ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ രേ​ഖ​ക​ളി​ല്ല എ​ന്നാ​ണു വി​വ​രാ​വ​കാ​ശ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്.

രേ​ഖ​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​മീ​പി​ക്ക​ണ​മെ​ന്നും സ​ർ​വേ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ൽ പ​രി​യാ​രം വി​ല്ലേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലെ ഇ​എ​സ്എ രേ​ഖ​ക​ൾ തെ​റ്റാ​ണെ​ന്നു വ്യ​ക്ത​മാ​ണ്. റ​വ​ന്യൂ​രേ​ഖ​ക​ൾ, നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട വി​ല്ലേ​ജ് അ​തി​ർ​ത്തി​ക​ൾ, വ​നാ​തി​ർ​ത്തി​ക​ൾ, സ​ർ​വേ റി​ക്കാ​ർ​ഡു​ക​ൾ, യ​ഥാ​ർ​ഥ സ്ഥ​ല​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​എ​സ്എ നി​ർ​ണ​യി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​മാ​സം ഒ​ന്പ​തി​നു ചേ​ർ​ന്ന ജി​ല്ലാ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 11നു ​കേ​ന്ദ്ര​ത്തി​നു റി​പ്പോ​ർ​ട്ട് അ​യ​ച്ചി​ട്ടു​ണ്ട്.

ന​ട​പ്പാ​ക്കേ​ണ്ട​ത് എ​ന്ത്..‍‍?

  1. പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ വി​സ്തീ​ർ​ണം 26.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണം. പ​ഴ​യ പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ അ​തി​ർ​ത്തി​യി​ൽ​നി​ന്നു വേ​ർ​തി​രി​ക്ക​ണം.
    2. പ​രി​യാ​രം വി​ല്ലേ​ജി​നാ​യി ഉ​പ​യോ​ഗി​ച്ച ഭൂ​പ​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​റ​വി​ടം പ​രി​ശോ​ധി​ക്ക​ണം. ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​റ്റാ​യ വി​വ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്ക​ണം.
    3. ജി​ല്ലാ അ​വ​ലോ​ക​ന​സ​മി​തി ക​ണ്ടെ​ത്തി​യ, 341.6 എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ ഫി​സി​ക്ക​ൽ ഏ​രി​യ വെ​രി​ഫി​ക്കേ​ഷ​ൻ പി​ഴ​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. ചാ​ല​ക്കു​ടി, വാ​ഴ​ച്ചാ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ആ​കെ 257.17 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ന​മേ​ഖ​ല മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി രേ​ഖ​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണം.
    4. എ​റ​ണാ​കു​ളം മു​ത​ൽ പാ​ല​ക്കാ​ടു​വ​രെ​യു​ള​ള ഭാ​ഗ​ത്ത് വി​ട​വു​ണ്ടാ​കു​മെ​ന്ന വാ​ദം തി​രു​ത്ത​ണം
    5. 2015ലെ ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ക​ത്ത്, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ ക​ത്ത്, പ​ഞ്ചാ​യ​ത്തു​ത​ല വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​യാ​രം വി​ല്ലേ​ജി​നെ ഇ​എ​സ്എ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണം.
    6. പ​രി​യാ​രം വി​ല്ലേ​ജി​ന്‍റെ ഭൂ​പ​ടം തെ​റ്റാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ൾ തി​രു​ത്ത​ണം. തി​രു​ത്തി​യ രേ​ഖ​ക​ൾ അ​നു​സ​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ മാ​ത്രം പ​രി​ഗ​ണി​ക്ക​ണം.

വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത - ഇ​ടു​ക്കി​യി​ലെ ഉ​ത്ത​ര​വ്
ജി​ല്ല​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ്

തൃ​ശൂ​ർ: വ​ന്യ​ജീ​വി​ക​ളു​ടെ സ്വാ​ഭാ​വി​ക​പാ​ത​യി​ലു​ണ്ടാ​ക്കി​യ ത​ട​സ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ത്ത​ര​വ് തൃ​ശൂ​ർ ജി​ല്ല​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ 19നു ​ചേ​ർ​ന്ന യോ​ ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.
ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ നി​ർ​ദേ​ശം അ​തേ​പ​ടി പ​രി​ഗ​ണി​ച്ചാ​ണ് വ​ന​മേ​ഖ​ല​യി​ലും വ​ന​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​ര​പാ​ത​യി​ലെ വേ​ലി​ക​ൾ, മ​തി​ലു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി പൊ​ളി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന​ത്.
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ, ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ വ​ന്യ​മൃ​ഗ​സാ​ന്നി​ധ്യം എ​ന്നി​വ കൂ​ടു​ത​ലു​ള്ള തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ലും ഇ​തി​നു സ​മാ​ന​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.
ഇ​എ​സ്എ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ജ​ന​വാ​സ​മേ​ഖ​ക​ളി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ള​ട​ക്കം പൊ​ളി​ക്കേ​ണ്ടി​വ​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്രതികരണം

പ​രി​യാ​രം വി​ല്ലേ​ജി​ൽ അ​ന​ധി​കൃ​ത​മാ​യി കൂ​ട്ടി​ച്ചേ​ർ​ത്ത എ​ല്ലാ മേ​ഖ​ല​യും മാ​റ്റി 26.48 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ നി​ർ​ത്തി നോ​ണ്‍ ഇ​എ​സ്എ വി​ല്ലേ​ജാ​ക്കി മാ​റ്റ​ണം. വേ​ൾ​ഡ്ഹെ​റി​റ്റേ​ജ് പ​ദ്ധ​തി​ക്കു​വേ​ണ്ടി പ​ശ്ചി​മ​ഘ​ട്ട​ത്തെ കൂ​ട്ടി​ച്ചേ​ർ​ത്തു​കൊ​ണ്ടു​ള്ള പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം.

പ​ശ്ചി​മ​ഘ​ട്ട​ത്തി​നു വേ​ൾ​ഡ് ഹെ​റി​റ്റേ​ജ് പ​ദ​വി നേ​ടി​ക്കൊ​ടു​ക്കാ​ൻ പി​ൻ​വാ​തി​ലി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​എ​സ്എ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം. റ​വ​ന്യൂ വി​ല്ലേ​ജു​ക​ളെ റ​വ​ന്യു വി​ല്ലേ​ജാ​യും ഫോ​റ​സ്റ്റി​നെ ഫോ​റ​സ്റ്റ് വി​ല്ലേ​ജാ​യും നി​ല​നി​ർ​ത്ത​ണം. ഓ​രോ ഫോ​റ​സ്റ്റ് വി​ല്ലേ​ജി​നും സ​ർ​വേ ന​ന്പ​ർ ന​ൽ​കി അ​ട​യാ​ള​പ്പെ​ടു​ത്ത​ണം.

ലോ​ന​പ്പ​ൻ വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ
ജീ​ൻ സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്,
കേ​ര​ള സ്പൈ​സ​സ് ബോ​ർ​ഡ് അം​ഗം

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up