ോജില്ലാ പൊലിസിന്റെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടന്ന തൂഫാൻ ജാഗരണ്‍ സന്ദേശയാത്രയിൽ ജനത്തെ അഭിവാദ്യം ചെയ്യുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തൃശൂർ: ലഹരിക്കെതിരേ സന്ദേശം ഉയർത്തി തൃശൂർ ജില്ലാ പോലീസിന്റെ തൂഫാൻ ജാഗരണ്‍ സന്ദേശയാത്ര. വൈകിട്ട് 4.30നു ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.
മന്ത്രി ഒ.ജെ. ജനീഷ്, രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സന്ദേശയാത്രയ്ക്ക് എക്യദാർഢ്യം പ്രഖ്യാപിച്ച് ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിൽ കൈപ്പറന്പ് പരിസരത്തുനിന്നു ബൈക്ക് റാലിയും നടത്തി.
വൈകീട്ട് ആറിനു നടത്തിയ പൊതുയോഗം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ.ജെ. ജനീഷ്, റൂറൽ പൊലിസ് സൂപ്രണ്ട് മുഹമ്മദ് നദീമുദീൻ എന്നിവർ പ്രസംഗിച്ചു.
3500 എൻഎസ്എസ് വോളന്റിയർമാരെ തൂഫാൻ വാരിയർമാരായി പ്രഖ്യാപിച്ചു. തൃശൂർ സിറ്റി പൊലിസ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല പോസ്റ്റർ, പെയിന്റിംഗ് മത്സരങ്ങളുടെ സമ്മാനവിതരണവും നടത്തി.