x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര​ടു​വി​ജ്ഞാ​പ​നം വെ​ല്ലു​വി​ളി

വെബ് ഡെസ്ക്
Published: September 25, 2026 05:08 AM IST | Updated: September 25, 2026 05:08 AM IST

മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

തൃ​ശൂ​ർ: പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല ക​ര​ടു​വി​ജ്ഞാ​പ​നം തൃ​ശൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യ്ക്കും ക​ടു​ത്ത വെ​ല്ലു​വി​ളി. സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം, ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ, കൃ​ഷി, ഭ​വ​ന​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണു വി​ജ്ഞാ​പ​നം. ഇ​തി​നു​പു​റ​മേ, 10 കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍​കൂ​ടി വ​രു​ന്ന​തോ​ടെ ന​ഗ​ര​മേ​ഖ​ല​യി​ല​ട​ക്കം ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് ആ​ശ​ങ്ക. മാ​ധ​വ് ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ​ക്കു​പി​ന്നാ​ലെ ഉ​യ​ർ​ന്ന പ്ര​തി​സ​ന്ധി 12 വ​ർ​ഷ​ത്തി​നി​പ്പു​റ​വും അ​ധി​കൃ​ത​ർ​ക്കു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശ​നം.

പ​രി​യാ​രം വി​ല്ലേ​ജി​ലെ പ​രി​യാ​രം, മ​റ്റ​ത്തൂ​ർ, വ​ര​ന്ത​ര​പ്പി​ള്ളി, വെ​ള്ളി​ക്കു​ള​ങ്ങ​ര, അ​തി​ര​പ്പി​ള്ളി, കോ​ട​ശേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​സ്തൃ​ത​മാ​യ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യാ​യി​ട്ടാ​ണു പ്ര​ഖ്യാ​പി​ച്ച​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള​ട​ക്കം പു​തു​ക്കി​യ പ​രി​സ്ഥി​തി​ലോ​ല ഭൂ​പ​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ റ​വ​ന്യൂ​വി​ല്ലേ​ജ് രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണു വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

കൃ​ഷി, ചെ​റു​കി​ട​വ്യാ​പാ​രം, ദൈ​നം​ദി​ന​തൊ​ഴി​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം. ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും, വ്യാ​പാ​ര വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ടാ​ൽ ഭാ​വി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, കാ​ർ​ഷി​ക​പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ പ്ര​തി​സ​ന്ധി​യി​ലാ​കും. വ​ന​ഭൂ​മി കൈ​യേ​റി​യ​വ​രോ കു​ടി​യേ​റ്റ​ക്കാ​രോ അ​ല്ല ഇ​വി​ടു​ള്ള ജ​ന​ങ്ങ​ൾ.

ജ​ന​വാ​സ​മേ​ഖ​ല​ക​ളെ വ​ന​മേ​ഖ​ല​യോ​ടു തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തു നീ​തി​യു​ക്ത​മ​ല്ലെ​ന്നും ഏ​ഴാം ക​ര​ടു​വി​ജ്ഞാ​പ​നം അ​ന്തി​മ തീ​രു​മാ​ന​മ​ല്ലാ​ത്ത​തി​നാ​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​പ്പു​ശേ​ഖ​രി​ച്ച് അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്രതികരണം

പ​ശ്ചി​മ​ഘ​ട്ട​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തു ജ​ന​ത്തെ പു​റ​ത്താ​ക്കി​യ​ല്ല. ജ​ന​വാ​സ​മേ​ഖ​ല​ക​ൾ, കൃ​ഷി​ഭൂ​മി​ക​ൾ, പ​ര​ന്പ​രാ​ഗ​ത തോ​ട്ട​ങ്ങ​ൾ എ​ന്നി​വ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി അ​തി​ർ​ത്തി​ക​ൾ നി​ർ​ണ​യി​ക്ക​ണം. ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ന്‍റെ തി​രു​ത്ത​ൽ സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കും. ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി ക​ർ​ഷ​ക​രു​ടെ വേ​ദ​ന അ​ധി​കൃ​ത​രെ അ​റി​യി​ക്കും. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യ പി​ഴ​വു​ക​ളി​ൽ ശാ​സ് ത്രീ​യ​മാ​യ തി​രു​ത്ത​ലു​ക​ളാ​ണ് ആ​വ​ശ്യം.

മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up