ലോക ഫാർമസിദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽനിന്ന്.
തൃശൂർ: ലോക ഫാർമസി ദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ ആശുപത്രിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുകളെ ശക്തീകരിക്കാം എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണപ്രമേയം. ജൂബിലി മിഷൻ ആശുപത്രി സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സിന്റോ കാരെപറന്പൻ, ഫാ. ഡെമിൻ തറയിൽ, ഫാർമസി ഇൻചാർജ് സിസ്റ്റർ ജീസ് എന്നിവർ പ്രസംഗിച്ചു.