x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ൽ വ​ൻ ല​ഹ​രി​വേ​ട്ട

വെബ് ഡെസ്ക്
Published: September 25, 2026 05:01 AM IST | Updated: September 25, 2026 05:01 AM IST

ഷ​ഹ്സാ​ദ്, അ​ഭി​ഷേ​ക്.

ഗു​രു​വാ​യൂ​ർ: 400 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 40 ഗ്രാം ​ച​ര​സും മൂ​ന്നു ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ ഗു​രു​വാ​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടി​ലെ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ​നി​ന്ന് പ​ണ​വും പാ​ക്കിം​ഗ് സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ത്തി.

ഗു​രു​വാ​യൂ​ർ പേ​ര​കം പൊ​ന്നാ​ര​ശേ​രി അ​ഭി​ഷേ​ക് (24), പു​ന്ന പ​ണി​ക്ക​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തെ​ക്കേ​ന​ട​യി​ലെ കാ​ന​റ ബാ​ങ്കി​ന് എ​തി​ർ​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യ് ക്കു​സ​മീ​പം ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​ർപി​ടി​യി​ലാ​യത്.

പൊ‌ലിസ് പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ഭി​ഷേ​കി​ന്‍റെ വീ​ട്ടി​ലെ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ​നി​ന്ന് 400 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, 40 ഗ്രാം ​ച​ര​സ്, 1.33 ല​ക്ഷം രൂ​പ എ​ന്നി​വ ക​ണ്ടെ​ത്തി​യ​ത്.

ഒ​സി​ബി റോ​ളിം​ ഗ് പേ​പ്പ​റു​ക​ൾ, ഡി​ജി​റ്റ​ൽ തൂ​ക്കു​യ​ന്ത്രം, ഹാ​ഷി​ഷ് ഓ​യി​ൽ പാ​ക്ക് ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ചെ‌ന്നു സം​ശ​യി​ക്കു​ന്ന ചെ​റി​യ കു​പ്പി​ക​ൾ എ​ന്നി​വ​ ക​ണ്ടെ​ത്തി. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews drug

Recent News

Corehub Up