പോട്ട ചെറുപുഷ്പ ദേവാലയത്തിൽ തിരുനാളിന് വികാരി ഫാ. ടോം മാളിയേക്കൽ കൊടി ഉയർത്തുന്നു.
പോട്ട ചെറുപുഷ്പ ദേവാലയത്തിൽ
ചാലക്കുടി: പോട്ട ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെയും സഹമധ്യസ്ഥനായ വിശുദ്ധ കാർലോയുടെയും തിരുനാൾ വികാരി ഫാ. ടോം മാളിയേക്കൽ കൊടി ഉയർത്തിയതോടെ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 5.30 ന് വി. കുർബാന, ലദീഞ്ഞ്, നോവേന.
ഒക്ടോബർ മൂന്നിന് വൈകിട്ട് 4.30ന് പ്രസുദേന്തി വാഴ്ച, കൂടുതുറക്കൽ, പ്രദക്ഷിണം, മേളം, കാരുണ്യ ഭവന താക്കോൽദാനം എന്നിവയ്ക്ക് ബിഷപ് മാർ പോളി കണ്ണൂക്കാടൻ കാർമികത്വം വഹിക്കും. തിരുനാൾ ദിനമായ ഒക്ടോബർ നാലിന് രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന, 10 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജിന്റേഷ് മാളിയേക്കൽ കാർമ്മികത്വം വഹിക്കും. ഫാ. റെലിൻ പടിഞ്ഞാറേവീട്ടിൽ സന്ദേശം നൽകും. 3.30ന് ദിവ്യബലി, തുടർന്ന് തിരുനാൾ പ്രദക്ഷിണം.
ഒക്ടോബർ 10 ന് വിശുദ്ധ കാർലോയുടെ തിരുനാൾ. രാവിലെ അഞ്ചിന് തിരുനാൾ കുർബാന, ലദീത്ത്, നൊവേന, പ്രദക്ഷിണം. 11 ന് എട്ടാമിടം. രാവിലെ ആറിന് ദിവ്യബലി, ഊട്ട് നേർച്ച വെഞ്ചരിപ്പ്. 8.30 നും 11 നും വൈകിട്ട് അഞ്ചിനും ദിവ്യബലി, തുടർന്ന് തിരുനാൾ പ്രദക്ഷിണം. വികാരി ഫാ. ടോം മാളിയേക്കൽ, സഹവികാരി ഫാ.ജോബി മുതുപ്ലാക്കൽ, കൈക്കാരൻമാരായ ജോയ് കോക്കാടൻ, ഡേവീസ് മാളിയേക്കൽ, വിജോ ജോർജ് കോക്കാട്ട്, കേന്ദ്രസമിതി പ്രസിഡന്റ് വർഗീസ് പുല്ലൻ, ജിജൊ പൊട്ടത്തുപറമ്പിൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അവിട്ടത്തൂർ പള്ളിയിൽ
അവിട്ടത്തൂർ: തിരുക്കുടുംബ ദേവാലയത്തിലെ തിരുക്കുടുംബ പ്രതിഷ്ഠ ഊട്ടുതിരുനാളിനു വികാരി ഫാ. റെനിൽ കാരാത്ര കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നിവയുണ്ടായിരുന്നു.
26, 27 തിയതികളിലാണു തിരുനാൾ. രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. 5.30 ന് ഒാങ്ങിച്ചിറ കപ്പേളയിലും ആറിന് അവിട്ടത്തൂർ സെന്റർ കപ്പേളയിലും നൊവേന.
27 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. വിപിൻ വേരൻപിലാവ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ബിവിൻ കളന്പാടൻ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പള്ളിചുറ്റി പ്രദക്ഷിണം, നേർച്ചയൂട്ട് വെഞ്ചരിപ്പ്.
കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍
ഇരിങ്ങാലക്കുട: കാട്ടൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ വിന്‍സന്റ്് ഡി പോളിന്റെ മധ്യസ്ഥ തിരുനാളിന് കൊടിയേറി. വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. നാളെ രാവിലെ 6.30ന് ദിവ്യബലി, തുടര്‍ന്ന് നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.
തിരുനാള്‍ ദിനമായ 27ന് രാവിലെ 6.30ന് ദിവ്യബലി, 10ന് നേര്‍ച്ച വെഞ്ചരിപ്പ്, 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. സിബിന് വാഴപ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വിന്‍ജോ ഒഎഫ്എം തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നേര്‍ച്ചസദ്യയും ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പയസ് ചിറപ്പണത്ത്, പ്രസിഡന്റ് കെ.ജെ. ഫ്രാന്‍സിസ്, കണ്‍വീനര്‍ ബിജു ചെറിയാന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Feast