x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ൽ വെ​ള്ളം അ​ന​ധി​കൃ​ത​മാ​യി ഊ​റ്റു​ന്നതായി പ​രാ​തി

വെബ് ഡെസ്ക്
Published: September 25, 2026 04:45 AM IST | Updated: September 25, 2026 04:45 AM IST

കനാൽ വെള്ളം

കൊ​ര​ട്ടി: കൃ​ഷി​യി​ട​ങ്ങ​ളി​ലെ ജ​ല​ദൗ​ർ​ല​ഭ്യ​വും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​ട​തു​ക​ര ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം അ​ന​ധി​കൃ​ത​മാ​യി പ​മ്പ് സെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഊ​റ്റി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യു​മാ​ണ് ക​നാ​ൽ വെ​ള്ളം പ​മ്പ് ചെ​യ്ത് സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

കൊ​ര​ട്ടി, ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി അ​ന​ധി​കൃ​ത ജ​ല​മെ​ടു​പ്പ് ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രും ക​ർ​ഷ​ക​രും പ​റ​യു​ന്ന​ത്. സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​റി​വു​ണ്ടാ​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.
കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട, ക​റു​കു​റ്റി, പാ​റ​ക്ക​ട​വ്, മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​സേ​ച​ന​ത്തി​നാ​യി ക​നാ​ൽ വെ​ള്ളം എ​ത്തു​ന്ന​ത് ഈ ​ശൃം​ഖ​ല​യി​ലൂ​ടെ​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മാ​യി മു​മ്പ് ക​നാ​ൽ വാ​ച്ച്മാ​ൻ​മാ​ർ​ക്ക് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു.

ക​നാ​ലി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്ത് വെ​ള്ളം സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഊ​റ്റി​യെ​ടു​ക്കു​ക​യും താ​ഴ്ഭാ​ഗ​ത്തെ ക​ർ​ഷ​ക​ർ​ക്ക് വെ​ള്ളം ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട്.
ക​നാ​ലി​ലെ അ​ന​ധി​കൃ​ത പ​മ്പ് സെ​റ്റു​ക​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യു​ക, ജ​ല​മോ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക, ക​നാ​ൽ വാ​ച്ച്മാ​ൻ സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ക, ക​നാ​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews canal water

Recent News

Corehub Up