x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ ഇ​സി​ജി പ​രി​ശോ​ധ​ന​യു​മാ​യി സ്പ​ന്ദ​നം മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ്

വെബ് ഡെസ്ക്
Published: September 25, 2026 04:22 AM IST | Updated: September 25, 2026 04:22 AM IST

ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പ​ന്ദ​നം മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ തൃ​ശൂ​ർ ജി​ല്ല​യി​ൽ പ​ര്യ​ട​നം മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

തൃ​ശൂ​ർ: ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പ​ന്ദ​നം മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ യൂ​ണി​റ്റ് തൃ​ശൂ​ർ ജി​ല്ല​യി​ൽ യാ​ത്ര ആ​രം​ഭി​ച്ചു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങ് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ല​ക്കാ​ട് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​സ്റ്റ​ർ മെ​ഡ്സി​റ്റി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഡോ. ​ഷു​ഹൈ​ബ് ഖാ​ദ​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Medical Unit

Recent News

Corehub Up