പുത്തന്‍ചിറ ഫൊറോന മതബോധന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍
കടുപ്പശേരി: പുത്തന്‍ചിറ ഫൊറോന മതബോധന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒലീവ് 2കെ26 ബൈബിള്‍ കലോത്സവം കടുപ്പശേരി തിരുഹൃദയ ദേവാലയത്തില്‍ നടത്തി. പുത്തന്‍ചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. മതബോധന ഡയറക്ടര്‍ ഫാ. ജോമിന് ചെരടായി അധ്യക്ഷത വഹിച്ചു. രൂപത വിശ്വാസപരിശീലന ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ വിശിഷ്ടാതിഥിയായി.
ജോയിന്റ് കണ്‍വീനര്‍ സോഫി പീറ്റര്‍, റെജിന്‍ ഷാജന്, തോമസ് ഇടപ്പിള്ളി, അമ്പിളി ബിജു, വിക്ടര്‍ തോംസണ്‍, കടുപ്പശേരി പിടിഎ പ്രസിഡന്റ് ജോബി ഇടപ്പിള്ളി, കൈക്കാരന് ബിജു കോങ്കോത്ത്, ജനറല്‍ കണ്‍വീനര്‍ ജോ വര്‍ഗീസ് ഡെന്നി എന്നിവര്‍ സംസാരിച്ചു. 60 പോയിന്റ് നേടി പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 42 പോയിന്റോടെ കൊറ്റനെല്ലൂര്‍ ഔവര്‍ ലേഡി ഓഫ് ഫാത്തിമ മാതാ ചര്‍ച്ച് രണ്ടാം സ്ഥാനവും 38 പോയിന്റോടെ ഈസ്റ്റ് പുത്തന്‍ചിറ സെന്റ് ജോസഫ് ചര്‍ച്ച് മൂന്നാം സ്ഥാനവും നേടി.
Tags : Nattuvishesham DistrictNews DeepikaNews Arts Festival