x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 04:32 AM IST | Updated: September 25, 2026 04:32 AM IST

സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്

തൃ​ശൂ​ർ: എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് ആ​ൻ​ഡ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇം​ഗ്ലീ​ഷും സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റ​വും സം​യു​ക്ത​മാ​യി ബ്രി​ഡ്ജ് ക​ണ​ക്റ്റിം​ഗ് ദ ​ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ഫ്യൂ​ച്ച​ർ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ നോ​ള​ജ് സി​സ്റ്റ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക​വ​ർ​ഷ​ത്തെ പ​രി​പാ​ടി​ക​ളു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​കെ. അ​രു​ണ്‍ ജോ​സ് നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സു​ധീ​ർ സെ​ബാ​സ്റ്റ്യ​ൻ, ഫോ​ക് ആ​ർ​ട്സ് പീ​പ്പി​ളി​ന്‍റെ സ്ഥാ​പ​ക​യും ക​ൾ​ച്ച​റ​ൽ ക്യൂ​റേ​റ്റ​റു​മാ​യ കൃ​ഷ്ണ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ര​വി​സ്മ​യം പ​ര​ന്പ​ര​യു​ടെ ര​ണ്ടാം​പ​തി​പ്പാ​യ പൂ​ര​വി​സ്മ​യം 2.0യു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​ഭാ​ഷ​ണം. സി​സ്റ്റ​ർ ഡോ. ​ബെ​റ്റ്സി പോ​ൾ, ഐ​കെഎ​സ് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​സ​ന്ധ്യ ജ​യ​ച​ന്ദ്ര​ൻ, ഐ​ക്യു​എ​സി കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ജാ​സ്മി​ൻ മാ​ത്യു, റി​സ​ർ​ച്ച് ആ​ൻ​ഡ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇം​ഗ്ലീ​ഷ് മേ​ധാ​വി സൂ​സ​ൻ ജോ​ഷി, ഡോ. ​അ​തീ​ത കെ. ​ഉ​ണ്ണി, ഇ.​എം. അ​മൃ​ത, സു​കൃ​തി സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews organized

Recent News

Corehub Up