x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ​പാ​സ് - വി​ദ​ഗ്ധ​സം​ഘം നാ​ളെ​യെ​ത്തും

വെബ് ഡെസ്ക്
Published: September 25, 2026 04:08 AM IST | Updated: September 25, 2026 04:08 AM IST

മി​നി അ​ണ്ട​ർപാ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മുയരുന്ന പ​ന്ത​ലാം​പാ​ട​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ക​ള​ക്ട​റും പ​രി​ശോ​ധ​ന ന​ട​ത്തിയപ്പോൾ.

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി അ​തി​വേ​ഗ​പാ​ത​യി​ൽ പ​ന്ത​ലാം​പാ​ട​ത്ത് മി​നി അ​ണ്ട​ർ​പാ​സ് വേ​ണ​മെ​ന്ന സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​ത്തി​ൽ വി​ദ​ഗ്ധ സം​ഘം നാ​ളെ സ്ഥ​ലം പ​രി​ശോ​ധി​ക്കും.
വി​വി​ധ വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​യു​ക്ത സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ, പൊ​ലി​സ്,റോ​ഡ് സേ​ഫ്റ്റി, പ​വ​ർ​ഗ്രി​ഡ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക.

ടീ​മി​നെ ഇ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്ന് പ​ന്ത​ലാം​പാ​ട​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം വ​ട​ക്ക​ഞ്ചേ​രി റ​സ്റ്റ്ഹൗ​സി​ൽ ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ​ര​സ​മി​തി, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ കെ. ​സു​ധീ​ർ പ​റ​ഞ്ഞു. ടീ​മി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ൽ ന​ട​പ​ടി​യെ​ടു​ക്കും. യോ​ഗ​ത്തി​നി​ടെ നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​ൻ​സി​ൽ ഹ​സ​നു​മാ​യി വീ​ഡി​യോ​കോ​ളി​ലൂ​ടെ ക​ള​ക്ട​ർ സം​സാ​രി​ച്ചു.​

വി​ദ​ഗ്ധ ടീ​മി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ക്കും​വ​രെ സ്ഥ​ല​ത്തെ ഹെ​വി വ​ർ​ക്കു​ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നു കെ.​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, ക​ള​ക്ട​ർ എ​ന്നി​വ​ർ ക​രാ​ർ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എം​പി, ക​ള​ക്ട​ർ എ​ന്നി​വ​രെ കൂ​ടാ​തെ പി.​പി. സു​മോ​ദ് എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ക​ണ്ണ​ൻ, ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​രി, വാ​ർ​ഡ് മെം​ബ​ർ കു​ഞ്ഞ​മ്മ പീ​റ്റ​ർ, പ്ര​ദേ​ശ​വാ​സി​ക​ളും സം​യു​ക്ത സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യ പ്ര​ഫ.​ഡോ. ജി​ൻ​സ് വ​ർ​ക്കി, ഫാ. ​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ടി​ൽ, പി.​ജെ. ജോ​സ് മാ​സ്റ്റ​ർ, ജോ​ർ​സി ജോ​സ​ഫ്, സി.​സി. സു​രേ​ന്ദ്ര​ൻ, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ ജെ​റി​ൻ ജോ​ൺ​സ​ൺ, ആ​ല​ത്തൂ​ർ ഡി​വൈ​എ​സ്പി വി.​എ​സ്. ദി​ന​രാ​ജ്, വ​ട​ക്ക​ഞ്ചേ​രി സി​ഐ ടി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​രാ​ർ ക​മ്പ​നി എ​ൻ​ജി​നി​യ​ർ അ​ര​വി​ന്ദ് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് സ്ഥ​ല​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്കൂ​ൾ​ഗ്രൗ​ണ്ടി​നു മു​ക​ളി​ലാ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഡ്രെ​യിനേ​ജ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു. താ​ഴെ​യു​ള്ള വീ​ട്ടു​കാ​ർ​ക്കും സ്കൂ​ളി​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത വി​ധം ഡ്രെ​യിനേ​ജ് നി​ർ​മാ​ണം കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews underpass

Recent News

Corehub Up