x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി ബ​ൾ​ക്ക് ലോ​ൺ വി​ത​ര​ണം

വെബ് ഡെസ്ക്
Published: September 25, 2026 04:20 AM IST | Updated: September 25, 2026 04:20 AM IST

പ്രതീകാത്മക ചിത്രം

 വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സ് 2ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ള ബ​ൾ​ക്ക് ലോ​ൺ റി​വോ​ൾ​വിം​ഗ് ഫ​ണ്ട് വി​ത​ര​ണം ന​ട​ത്തി. ആ​ര്യം​പാ​ടം പ​ക​ൽ​വീ​ട്ടി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മി​നി അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​ജി​ത്ത് കെ. ​ദീ​പ​ക് മു​ഖ്യാ​തി​ഥി​യാ​യി. പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്നു സി​ഡി​എ​സ് പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​യി 2,44,83,000 രൂ​പ​യാ​ണ് വാ​യ്പ​യാ​യി വി​ത​ര​ണം​ചെ​യ്ത​ത്. പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചേ​ല​ക്ക​ര മാ​നേ​ജ​ർ പ്രെ​റ്റി മോ​ൾ ടോം ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

കൂ​ടാ​തെ അ​ഞ്ചു​സം​ഘ​ങ്ങ​ൾ​ക്ക് 10,000 രൂ​പ വീ​തം കൈ​മാ​റി. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കെ.​പി. മ​ദ​ന​ൻ, ധ​ന്യ നി​ധി​ൻ, മെ​മ്പ​ർ സെ​ക്ര​ട്ട​റി സി​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ഡി​എ​സ് 2 ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി ഷാ​ജി സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബ​ബി​ത വി​നേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Bulk loan

Recent News

Corehub Up