x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്നു

വെബ് ഡെസ്ക്
Published: September 25, 2026 04:07 AM IST | Updated: September 25, 2026 04:07 AM IST

ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി അ​വ​ലോ​ക​ന​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും ജി​ല്ല​യി​ലെ നോ​ഡ​ല്‍ പ്രേ​ര​കു​മാ​രു​ടെ​യും പ​ത്താം​ത​രം, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത സെ​ന്‍റ​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍​മാ​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ എം. ​രാ​മ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​എ.​പി. അ​ഹ​മ്മ​ദു​ള്‍ ക​ബീ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​ക്ഷ​ര​താ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​കെ. വി​മ​ല്‍​രാ​ജ് , അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. പാ​ര്‍​വ​തി, സാ​ക്ഷ​ര​താ സ​മി​തി അം​ഗം ഒ. ​വി​ജ​യ​ന്‍ മാ​സ്റ്റ​ര്‍, നോ​ഡ​ല്‍ പ്രേ​ര​ക് ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Meeting

Recent News

Corehub Up