ദേശീയ ആയുര്‍വേദ ദിനാചരണം ജില്ലാതല ഉദ്ഘാടനം സുമേഷ് അച്യുതന് എംഎല്‍എ നിര്‍വഹിക്കുന്നു.
പാലക്കാട്: പതിനൊന്നാമത് ദേശീയ ആയുര്‍വേദ ദിനാചരണം ജില്ലാതല ഉദ്ഘാടനം സായൂജ്യം റെസിഡന്‍സിയില്‍ സുമേഷ് അച്യുതന് എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു അധ്യക്ഷനായി.
വടക്കഞ്ചേരി സിഎംഒ ഡോ.കെ.കെ സന്തോഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്നസ് ക്ലീറ്റസ്, പാലക്കാട് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.എസ്. മീനാക്ഷി, ഡിഎംഒ (ആരോഗ്യം) ഡോ. ബിന്ദു തോമസ്, നാഷണല്‍ ആയുഷ് മിഷന് ഡിപിഎം ഡോ. എഡിസണ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. റിയാസ്, കെഎസ്ജിഎഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജയറാം, എഎംഎഐ ജില്ലാ സെക്രട്ടറി ഡോ. ബാസിം, എഎംഒഎ പ്രതിനിധി ഡോ. ചാള്‍സ് ആന്റണി, കെജിഎപിഎ പ്രസിഡന്റ് പ്രമോദ്, ഡോ.ഒ.വി. ദിവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിളംബരജാഥ നടത്തി.
Tags : Nattuvishesham DistrictNews DeepikaNews National Ayurveda Day