പ്രതീകാത്മക ചിത്രം
അലനല്ലൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻഎസ്എസ് ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വോളന്റിയേഴ്സ് സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് നിർധന രോഗികൾക്കുള്ള സഹായ ഉപകരണങ്ങൾ അലനല്ലൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികൾക്ക് സ്കൂൾ പ്രിൻസിപ്പൽ എ.ആർ. അമ്പിളി കൈമാറി. രക്തദാനം നിർവഹിച്ച എൻഎസ്എസ് വോളന്റിയർമാരെ ചടങ്ങിൽ അനുമോദിച്ചു. വൈകീട്ട് നടന്ന ലഹരിവിരുദ്ധ പ്രചാരണ മെഗാ വാക്കത്തോൺ സ്കൂൾ പിടിഎ പ്രസിഡന്റ് വി. അബ്ദുൽ സലീം ഫ്ലാഗ് ഓഫ് ചെയ്തു.
അലനല്ലൂർ ടൗണിൽ നടന്ന സമാപന സമ്മേളനം അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയം അമ്പുകാട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി. നാസർ അധ്യക്ഷനായിരുന്നു. മണ്ണാർക്കാട് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.സി. രൂപേഷ് തൂഫാൻ കമാൻഡോ പ്രഖ്യാപനം നടത്തി.