കേരള ടീം മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ.
നിലമ്പൂര്‍: ഭാഗിക കാഴ്ചശക്തിയുള്ളവര്‍ക്കായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ കേരള ടീം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു. നോര്‍മല്‍ ഫുട്ബോള്‍, ക്രിക്കറ്റ്, മറ്റ് ഗെയിംസ് താരങ്ങള്‍ക്കും നല്കുന്ന പരിഗണനയും പാരിതോഷികങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
നിലവിലെ നിയമങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് പരിഗണിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പുനല്‍കി.
മുഖ്യമന്ത്രിക്ക് പുറമെ കായിക, റവന്യു, ഫിഷറീസ്, സാമൂഹ്യക്ഷേമം, പൊതുമരാമത്ത് മന്ത്രിമാരെയും ഇവര്‍ സന്ദര്‍ശിച്ചു. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ഹാരിസ് ബാബു ചാലിയാറിനൊപ്പമാണ് താരങ്ങള്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്.