പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യെല്‍ദോ മോര് ബസേലിയോസ് ബാവയുടെ 341-ാമത് ഓര്‍മപ്പെരുന്നാളും സുവിശേഷയോഗവും നാളെ മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നടത്തും. ഇതിന് ഒരുക്കം പൂര്‍ത്തിയായതായി വികാരി ഫാ. ഷിന്‍സണ്‍ മത്തോക്കില്‍, ട്രസ്റ്റി ടി.വി. പീറ്റര്‍ താണേലിമാലില്, ജോയിന്റ് ട്രസ്റ്റി ടി.ജി. സജി, ജനറല്‍ കണ്‍വീനര്‍ എ.പി. വര്‍ഗീസ് അമ്പാട്ട്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ബേബി എ. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് പന്തല്‍ക്കാല്‍ പ്രയാണം കാരാംകൊല്ലി കുരിശിന്‍തൊട്ടിയില്‍ ആരംഭിക്കും. അഞ്ചിന് പള്ളിയില്‍ പന്തല്‍ക്കാല്‍ നാട്ടല്‍. ആറിന് കൊടിയേറ്റ്. രാത്രി 7.30 ന് ലഹരിവിരുദ്ധ മെഗാ ഫ്ളാഷ് മോബ്.
27ന് രാവിലെ എട്ടിന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 10.15ന് ഫിനിക്സ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് യൂണിറ്റ് ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും. കര്‍ഷക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. 11.30ന് അഖില മലങ്കര എക്യുമെനിക്കല്‍ ഭക്തിഗാന മത്സരം. 1.30ന് അഖിലവയനാട് ചിത്രരചനാമത്സരം. 28ന് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. രാത്രി 7.15ന് സാമൂഹിക ബോധവത്കരണത്തിന്റെ ഭാഗമായി താളൂര്‍ നീലഗിരി കോളജ് മാനേജിംഗ് ഡയറക്ടര്‍ ഡോ. റാഷിദ് ഗസാലിയുടെ പ്രഭാഷണം.
29ന് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് സംഗീതസന്ധ്യ. 7.15ന് വചനവിരുന്ന്.
30ന് വൈകുന്നേരം ആറിന് വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് സംഗീതസന്ധ്യ, വചനവിരുന്ന്. 8.45ന് ആശീര്‍വാദം. ഒന്നിന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന, 10.30ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തല്‍. വൈകുന്നേരം നാലിന് മീനങ്ങാടി ശാമുവേല്‍ മോര് പീലക്സിനോസ് മെത്രാപ്പോലീത്തയുടെ കബറിടത്തില്‍നിന്നും മഞ്ഞപ്പാറ മോര് അന്തോണിയോസ് പള്ളിയില്‍നിന്നും തീര്‍ഥയാത്ര. ആറിന് കാരാംകൊല്ലി കുരിശിങ്കലില്‍ പൗലോസ് മോര് ഐറേനിയോസ് തിരുമേനിക്കും തീര്‍ഥയാത്രകള്‍ക്കും സ്വീകരണം. രാത്രി എട്ടിന് പെരുന്നാള്‍ സന്ദേശം. 8.30ന് ആശീര്‍വാദം.
ഒന്നിന് രാവിലെ 8.30ന് പൗലോസ് മോര് ഐറേനിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. 10.30ന് പെരുന്നാള്‍ സന്ദേശം. 11.30ന് രാജാക്കന്മാരുടെ കുരിശിങ്കലിലേക്ക് പ്രദക്ഷിണം. 12.15ന് പള്ളിയില്‍ ആശീര്‍വാദം. 12.30ന നേര്‍ച്ചസദ്യ. 1.30ന് കൊടിയറക്കല്.