പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചപ്പോള്‍.
പട്ടിക്കാട്: യാത്രക്കാര്‍ക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചു. സ്റ്റേഷനില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്റ്റേഷന് ജീവനക്കാരും ട്രെയിന്‍ ടൈം കോ-ഓര്‍ഡിനേറ്റര്‍ സലിം ചുങ്കത്തും നടത്തുന്ന നിരന്തര ഇടപെടലുകളുടെ ഭാഗമായാണിത്. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ മറ്റ് ഹാള്‍ട്ട് സ്റ്റേഷനുകളിലൊന്നും വാട്ടര്‍ കൂളറോ, വൈദ്യുതി മുടങ്ങിയാല്‍ പകരമുള്ള വെളിച്ച സംവിധാനങ്ങളോ ലഭ്യമല്ല. എന്നാല്‍, പട്ടിക്കാട് സ്റ്റേഷനില്‍ വൈദ്യുതി വിതരണം നിലച്ചാലും വെളിച്ചം നിലയ്ക്കാതിരിക്കാന്‍ യുപിഎസ് സംവിധാനവുമുണ്ട്. പാലക്കാട് ഡിവിഷനില്‍ ആദ്യമായി റെയില്‍വേയുടെ പുതിയ ടിക്കറ്റ് സംവിധാനം നടപ്പാക്കിയതും ഇവിടെയാണ്.
പ്ലാറ്റ്ഫോമില്‍ കൂടുതല്‍ വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.