അറസ്റ്റിലായ വൈഷ്ണവ്, കിരൺ, അജീഷ്, രജിത്ത് എന്നിവർ
തിരുവനന്തപുരം : ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്കുനേരെ പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. മേനംകുളം തുമ്പവിളാകം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന രജിത്ത് (33,) കിരൺ (29,) കീഴാറ്റിങ്ങൽ സ്വദേശി വൈഷ്ണവ് (30), മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷ് (37) എന്നിവരെയാണ് ചിറയിൻകീഴ് പൊലി സ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് മുൻ മെമ്പറായിരുന്ന ബിജാ സുരേഷിന്റെയും അയൽവാസി വിജയന്റെയും വീടുകൾക്കു നേരെയാണ് പ്രതികൾ പടക്കമെറിഞ്ഞു നാശനഷ്ടം വരുത്തിയത്. വസ്തുതർക്കവുമായി ബന്ധപ്പെട്ടു വിദേശത്തുള്ള സതീശൻ എന്നയാളുടെ ക്വട്ടേഷന്റെ ഭാഗമായിട്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തിനുശേഷം മുട്ടപ്പലം വങ്കാളംമുക്കിലെ ഒളിസങ്കേതത്തിലായിരുന്നു പ്രതികൾ. തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ് പി അജി ചന്ദ്രൻ നായർ, ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്, എസ്ഐ അൻസാർ, ഗ്രേഡ് എസ്ഐ ശ്രീകുമാർ സിപിഒ മാരായ സനൽകുമാർ, ബിനു, രാംനാഥ്, ശ്രീജിത്ത്, അഭിലാഷ്, വിഷ്ണു എന്നിവരുൾപ്പെട്ട പൊലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസ ത്തേക്ക് റിമാന്റ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews