പാടിച്ചിറയില്‍ തടയണ നിര്‍മിച്ച സ്ഥലം ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍.
പുല്‍പ്പള്ളി: ജലക്ഷാമം രൂക്ഷമായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പ്രദേശങ്ങള്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സന്ദര്‍ശിച്ചു.
തോടുകളും പുഴയും ജലസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ തടയണ നിര്‍മിച്ച് മഴവെള്ളം പൂര്‍ണമായി തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പമുള്ള സന്ദര്‍ശനം. പഞ്ചായത്തിന്റെ ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളിലായി നിര്‍മിച്ച തടയണകളും പഞ്ചായത്തിലെ ജനപ്രതിനിധികളോടൊപ്പം എംഎല്‍എ സന്ദര്‍ശിച്ചു.
കൃഷി മന്ത്രി, ജലസേചന മന്ത്രി ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് വരള്‍ച്ച പ്രതിരോധത്തിനാവശ്യമായ നടപടി സ്വീകരിക്കുന്നതിനും മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പഞ്ചായത്തംഗങ്ങളായ ഷൈനി സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍ എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.