പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: അകമ്പാടത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ വയോധികക്ക് ഗുരുതര പരിക്ക്. അകമ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന 62കാരിയായ കുഴിക്കാട്ടില്‍ ഫാത്തിമയെയാണ് നായകള്‍ ആക്രമിച്ചത്. രണ്ട് കാലുകളുടെയും മുട്ടിന് താഴെ പല ഭാഗങ്ങളിലും വലതു കൈക്കും കടിയേറ്റിറ്റുണ്ട്. ഇന്നലെ വൈകുന്നേരം 4.15 ഓടെയായിരുന്നു സംഭവം.
ഫാത്തിമയുടെ കരച്ചില് കേട്ട് എത്തിയവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിയാര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. അഞ്ഞൂറിലേറെ തെരുവുനായകള്‍ പഞ്ചായത്ത് പരിധിയിലായുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews