x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് ജൂ​ഡ് ല​ത്തീ​ൻ പ​ള്ളി ഊ​ട്ടു​തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: September 25, 2026 04:15 AM IST | Updated: September 25, 2026 04:15 AM IST

പ്രതീകാത്മക ചിത്രം

ഒ​ല്ലൂ​ർ: കൂ​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ് ജൂ​ഡ് ല​ത്തീ​ൻ പ​ള്ളി​യി​ലെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ഊ​ട്ടു​തി​രു​നാ​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​ഘോ​ഷി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്‌​ച വൈ​കീ​ട്ട് 5.30ന് ​തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ പ​ള്ളി വി​കാ​രി ഫാ. ​ഷൈ​ജ​ൻ ക​ള​ത്തി​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ക്കും. കെ. ​രാ​ജ​ൻ എംഎൽ‌എ ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ക്കും. തി​രു​നാ​ൾ​ദി​നം ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​താ ബി​ഷ​പ് ഡോ. ​അ​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.

രാ​ത്രി ഒ​മ്പ​തു​വ​രെ ഊ​ട്ടു​നേ​ർ​ച്ച വി​ത​ര​ണം ഉ​ണ്ടാ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​ട്ട​നെ​ല്ലൂ​ർ സെ​ന്‍റ് ജൂ​ഡ് ല​ത്തീ​ൻ പ​ള്ളി വി​കാ​രി ഫാ. ​ഷി​ബി​ൻ കൂ​ളി​യ​ത്ത്, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കോ​ളി​ൻ​സ് ച​ക്കാ​ല​ക്ക​ൽ, സ്റ്റീ​വ് കി​ഴ​ക്കേ​മാ​ട്ടു​മ്മ​ൽ, ഷാ​ജ​ൻ വ​ള​പ്പി, ഡാ​നി​ഷ് വേ​ളാ​ങ്ക​ണ്ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up