x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ജ്ജ് എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് മാ​റ്റാ​ന്‍ അ​വ​സ​രം ന​ല്‍​ക​ണം: പി. ​അ​ബ്ദു​ൾ ഹ​മീ​ദ്

വെബ് ഡെസ്ക്
Published: September 25, 2026 03:52 AM IST | Updated: September 25, 2026 03:52 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ഹ​ജ്ജി​ന് പു​റ​പ്പെ​ടു​ന്ന ഹാ​ജി​മാ​ര്‍​ക്ക് എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് മാ​റ്റാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ ഹ​മീ​ദ്. നി​ല​വി​ല്‍ കൊ​ച്ചി, ക​ണ്ണൂ​ര്‍, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റാ​ണു​ള്ള​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ടി​നെ അ​പേ​ക്ഷി​ച്ച് മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ന്ന് യാ​ത്ര പു​റ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഭീ​മ​മാ​യ മാ​റ്റ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഹാ​ജി​മാ​ര്‍ നെ​ടു​മ്പാ​ശേ​രി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​യാ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ലി​യ മാ​റ്റ​മി​ല്ലാ​ത്ത​തി​നാ​ലും നെ​ടു​മ്പാ​ശേ​രി​യി​ലും കോ​ഴി​ക്കോ​ടും ഒ​രേ വി​മാ​ന​ക​മ്പ​നി സ​ര്‍​വി​സ് ന​ട​ത്തു​ന്ന​തി​നാ​ലും ത​ന്നെ ഹാ​ജി​മാ​ർ​ക്ക് കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ടാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​യ​മ​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹാ​ജി​മാ​ര്‍ പു​റ​പ്പെ​ട്ടി​രു​ന്ന എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് കൂ​ടി​യാ​ണ് ക​രി​പ്പൂ​ര്‍. എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് മാ​റ്റു​ന്ന​തി​ലൂ​ടെ യാ​ത്രാ​ചെ​ല​വും മ​റ്റും ഇ​വ​ര്‍​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴ​യും. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ന്‍​കൈ​യെ​ടു​ത്ത് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി എ​മ്പാ​ര്‍​ക്കേ​ഷ​ന്‍ പോ​യി​ന്‍റ് മാ​റ്റാ​നു​ള്ള അ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up