x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​നു​ള്ളി​ൽനി​ന്ന് പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 01:51 AM IST | Updated: September 25, 2026 01:51 AM IST

പ്രതീകാത്മക ചിത്രം

കാ​ട്ടാ​ക്ക​ട: കി​ള്ളി കു​രി​ശ​ടി​ക്ക് സ​മീ​പം വി​എ​സ്എ​സ്‌​സി ജീ​വ​ന​ക്കാ​രു​മാ​യി​വ​ന്ന ബ​സി​ൽ​നി​ന്നു പു​ക ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ൽ​നി​ന്നു പു​ക ഉ​യ​രു​ന്ന​തു ക​ണ്ട് ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യെ​ങ്കി​ലും ഡോ​ർ തു​റ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ സ് ത്രീക​ള​ട​ക്കം 25 ജീ​വ​ന​ക്കാ​ർ അ​ക​ത്തു കു​ടു​ങ്ങി. നാ​ട്ടു​കാ​രി​ലൊ​രാ​ൾ ക​ല്ലു​കൊ​ണ്ട് ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു പൊ​ട്ടി​ച്ചാ​ണ് കു​റ​ച്ചു​പേ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ബ​സി​നു പു​റ​ത്തു​ള്ള എ​മ​ർ​ജ​ൻ​സി ഡോ​ർ ഓ​പ്പ​ൺ സ്വി​ച്ച് അ​മ​ർ​ത്തി ഡോ​ർ തു​റ​ന്നു ബാ​ക്കി​യു​ള്ള​വ​രെ​യും പു​റ​ത്തി​റ​ക്കി.

വി​വ​ര​മ​റി​ഞ്ഞ് കി​ള്ളി അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി പു​ക ഉ​യ​ർ​ന്ന ഭാ​ഗ​ത്തു വെ​ള്ളം പ​മ്പു​ചെ​യ്ത് ആ​ഡ് ബ്ലൂ ​പ​മ്പ് ത​ണു​പ്പി​ച്ച് പു​ക നി​ർ​ത്തി​ച്ചു.

വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ആ​ഡ് ബ്ലൂ ​പ​മ്പ് ലീ​ക്കാ​യ​താ​ണ് പു​ക ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് മെ​ക്കാ​നി​ക്കു​ക​ളെ​ത്തി സ്ഥി​രീ​ക​രി​ച്ചു. കൂടുതൽ അനിഷ്ടസംഭവമുണ്ടായില്ല.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up