x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ : 77.5 ശ​ത​മാ​നം വി​ജ​യം

വെബ് ഡെസ്ക്
Published: September 25, 2026 02:18 AM IST | Updated: September 25, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ മു​ഖേ​ന മു​തി​ര്‍​ന്ന പ​ഠി​താ​ക്ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​രീ​ക്ഷ 2026ല്‍ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 77.5 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 710 പേ​രി​ല്‍ 554 പേ​ര്‍ വി​ജ​യി​ച്ചു. വി​ജ​യി​ക​ളി​ല്‍ 46 പേ​ര്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും നാ​ലു പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​ണ്.

ജി​ല്ല​യി​ലെ 17 ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​യി എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും മു​തി​ര്‍​ന്ന പ​ഠി​താ​ക്ക​ള്‍​ക്ക് ക്ലാ​സു​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. ഹ്യൂ​മാ​നി​റ്റീ​സ്, കൊ​മേ​ഴ്‌​സ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

വി​ജ​യി​ക​ളി​ല്‍ ക​ല്ലാ​ച്ചി ജി​എ​ച്ച്എ​സ്എ​സി​ല്‍ പ​ഠി​ച്ച 73 വ​യ​സു​കാ​രി​യാ​യ ലീ​ല, കൊ​യി​ലാ​ണ്ടി ജി​എ​ച്ച്എ​സ് എ​സി​ല്‍ പ​ഠി​ച്ച അ​രി​ക്കു​ളം സ്വ​ദേ​ശി 73 വ​യ​സു​കാ​ര​നാ​യ അ​പ്പു​നാ​യ​ര്‍, നീ​ലേ​ശ്വ​രം ജി​എ​ച്ച്എ​സ്എ​സി​ല്‍ പ​ഠി​ച്ച 71 വ​യ​സു​കാ​ര​നാ​യ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്നു. മൂ​ന്നു​പേ​രും മി​ക​ച്ച ഗ്രേ​ഡോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്.

സ്‌​കൂ​ളി​ല്‍ പോ​യി പ​ഠി​ക്കേ​ണ്ട പ്രാ​യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യി​ട്ടും ജീ​വി​ത​ത്തി​ന്‍റെ ഈ ​ഘ​ട്ട​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ​ഠ​നം ന​ട​ത്തി വി​ജ​യം നേ​ടി​യ മു​ഴു​വ​ന്‍ പ​ഠി​താ​ക്ക​ളെ​യും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ മി​ല്ലി മോ​ഹ​നും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എ​ന്‍. ബാ​ബു​വും അ​ഭി​ന​ന്ദി​ച്ചു.വി​ജ​യി​ക​ള്‍​ക്കു​ള്ള ജി​ല്ലാ​ത​ല അ​നു​മോ​ദ​ന ച​ട​ങ്ങ് 30ന് ​രാ​വി​ലെ 10ന് ​കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും.

തു​ട​ര്‍​ന്ന് വി​ജ​യി​ക​ള്‍​ക്ക് ഡി​ഗ്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ട​ര്‍​പ​ഠ​ന​ത്തി​നാ​യി ശ്രീ​നാ​രാ​യ​ണ ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ര്‍​പ​ഠ​ന ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up