പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എഐസിസിയുടെ ആഹ്വാനപ്രകാരം കെപിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. ഇന്നു വൈകുന്നേരം നാലിന് ലോക്ഭവനിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തുന്നത്. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ മാർച്ചിൽ പങ്കെടുക്കും. നാളെ സംസ്ഥാനത്തെ എല്ലാ ഡിസിസികളുടെയും നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ച് സംഘടിപ്പിക്കും.