ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: ലഹരിക്കെതിരേ സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി കബനിഗിരി നിര്‍മല ഹൈസ്കൂള്‍ കുട്ടികള്‍ കൈയ്യാപ്പു ചാര്‍ത്തുന്ന ലഹരിക്കെതിരേ കുട്ടികളുടെ നിറച്ചാര്‍ത്ത് പരിപാടി നടത്തി.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മുഖ്യ സന്ദേശം നല്കി. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി അസിസ്റ്റ് മാനേജര്‍ ഫാ. റോബിന് പടിഞ്ഞാറയില്‍ ആമുഖ സന്ദേശം നല്കി. തുടര്‍ന്ന് കുട്ടികള്‍ എല്ലാവരും കൈപ്പത്തി പതിപ്പിച്ച് പരിപാടിയില്‍ പങ്കാളികളായി.
നിരവധി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സ്കൂളിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് മുരിയന്കാവിങ്കല്, മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഷൈനി സണ്ണി, പഞ്ചായത്തംഗങ്ങളായ പി.കെ. രാജന്, പി.എ. പ്രകാശ്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി, സീനിയര്‍ അധ്യാപിക ഷിജി തോമസ്, എം.ടി. ബിനു, എം.എം. ആന്റണി, ഷിനി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.