x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: ജി​ല്ല​യി​ൽ രാ​ത്രി യാ​ത്ര​ാനി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: September 25, 2026 02:34 AM IST | Updated: September 25, 2026 02:34 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട തീ​വ്ര ന്യൂ​ന​മ​ർ​ദ സ്വാ​ധീ​ന​ഫ​ല​മാ​യി സെ​പ്റ്റം​ബ​ർ 25 പ​ക​ൽ വ​രെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്.

മ​ലേ​യാ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, മ​രം വീ​ഴ​ൽ, പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
​അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര, ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത എ​ല്ലാ യാ​ത്ര​ക​ൾ​ക്കും സെ​പ്റ്റം​ബ​ർ 24 രാ​ത്രി ഏഴ് മ​ണി മു​ത​ൽ സെ​പ്റ്റം​ബ​ർ 25 രാ​വി​ലെ 7 മ​ണി വ​രെ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ടു. താ​മ​ര​ശേ​രി, തി​രു​വ​മ്പാ​ടി, കൂ​രാ​ച്ചു​ണ്ട് തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള റോ​ഡു​ക​ളി​ൽ പൊ​ലീ​സ് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും.

ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ണ്ടാ​കും. വി​നോ​ദ​ത്തി​നും മീ​ൻ​പി​ടി​ത്ത​ത്തി​നു​മാ​യി ഇ​റ​ങ്ങു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

താ​ലൂ​ക്ക് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലും മ​ഴ​യു​ടെ അ​ള​വും ജ​ല​നി​ര​പ്പും ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ശേ​ഖ​രി​ച്ച് ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റും.​

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കോ സെ​പ്റ്റം​ബ​ർ 24ന് ​ത​ന്നെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക്യാ​മ്പു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളും പ്രാ​ദേ​ശി​ക​മാ​യി ജ​ന​ങ്ങ​ളെ അ​റി​യി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up