x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്കോ​ണ​ത്തെ ക​ട​ന്ന​ൽ​ക്കൂ​ട്: പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ

വെബ് ഡെസ്ക്
Published: September 25, 2026 01:59 AM IST | Updated: September 25, 2026 01:59 AM IST

അ​രു​വി​ക്കോ​ണ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലെ ക​ട​ന്ന​ൽ​ക്കൂ​ട്.

കാ​ട്ടാ​ക്ക​ട: ക​ട​ന്ന​ൽ​ക്കൂ​ട് മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല. ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ അ​രു​വി​ക്കോ​ണം നി​വാ​സി​ക​ൾ. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​മാ​കാ​ര​മാ​യി വ​ള​ർ​ന്ന ക​ട​ന്ന​ൽ​ക്കൂ​ട് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തു​മ്പോ​ഴും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ലാ​ണ് ക​ട​ന്ന​ൽ​ക്കൂ​ട് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കും സ്കൂ​ളി​ലേ​ക്കും കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നാ​ണ് ഏ​ത് നി​മി​ഷ​വും അ​ട​ർ​ന്നു​വീ​ഴാ​വു​ന്ന നി​ല​യി​ൽ ക​ട​ന്ന​ൽ​ക്കൂ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യോ മ​റ്റു വി​ദ​ഗ്ദ്ധ​രു​ടെ​യോ സ​ഹാ​യ​ത്തോ​ടെ ക​ട​ന്ന​ൽ​ക്കൂ​ട് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up