പ്രതീകാത്മക ചിത്രം
കോഴിക്കോട്: നടക്കാവ് സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയും മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ സഹോദരങ്ങൾ പിടിയിൽ.
ബേപ്പൂര്‍ അയനിക്കല്‍ വീട്ടില്‍ അഭിറാം ലൂക്ക (24), ആദര്‍ശ് (29) എന്നിവരെയാണ് ടൗണ്‍ പൊലിസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 20ന് കോഴിക്കോട് ബീച്ചിനടുത്തുള്ള റെസ്റ്റോറന്റിന് സമീപത്ത് വച്ച് നടക്കാവ് സ്വദേശിയായ യുവാവും സുഹൃത്തുക്കളും കാറില്‍ വരുന്ന സമയം റോഡ് ബ്ലോക്കായി അടിപിടി നടക്കുന്നത് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികൾ വന്ന് ഇവരെ അക്രമിക്കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ കേസ് എടുത്ത ടൗണ്‍ പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
പ്രതികൾക്കെതിരേ നിരവധി കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.