x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക സു​ര​ക്ഷാ കോൺക്ലേവ് ചേർന്നു

വെബ് ഡെസ്ക്
Published: September 25, 2026 02:45 AM IST | Updated: September 25, 2026 02:45 AM IST

യോ​ഗ​ത്തി​ല്‍ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് പ്ര​സം​ഗി​ക്കു​ന്നു.

തി​രു​വ​മ്പാ​ടി :തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സു​ര​ക്ഷ സം​സ്ഥാ​ന കോ​ൺ​ക്ലേ​വി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​ജ​യ് അ​ല​ക്സ്, കൊ​ടു​വ​ള്ളി കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​പ്രി​യ മോ​ഹ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​ഴെ​പ്പ​റ​മ്പി​ൽ, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​നി​ക്കാ​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബോ​സ് ജേ​ക്ക​ബ്, സോ​ണി മ​ണ്ഡ​പ​ത്തി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കൃ​ഷി​വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ ചെ​യ​ർ​മാ​ൻ​മാ​രും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രും ക​ൺ​വീ​ന​ർ​മാ​രു​മാ​യ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി.

ഇ​ന്ന് രാ​വി​ലെ 10.30ന് ​സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​രും.​കോ​ൺ​ക്ലേ​വി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up