x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ഐ; ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ല​ളി​ത​മാ​ക്കുമെന്ന്

വെബ് ഡെസ്ക്
Published: September 25, 2026 02:20 AM IST | Updated: September 25, 2026 02:20 AM IST

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ജി​ത് ബാ​ബു അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡി.​സ​ജി​ത് ബാ​ബു ജി​ല്ല സ​ന്ദ​ർ​ശി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ത്ത​മം​ഗ​ലം ഇ​വി​എം വെ​യ​ർ​ഹൗ​സി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​എ​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വും ആ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​വു​മാ​ക്കാ​നും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ എ ​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ന​ൽ​കി.

തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഫോ​മു​ക​ളു​ടെ പെ​ൻ​ഡ​ൻ​സി, പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ല​വാ​രം എ​ന്നീ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.​യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് സ​ബ് ക​ള​ക്ട​ർ എ​സ്യ​ഗൗ​തം രാ​ജ്, വ​ട​ക​ര സ​ബ് ക​ള​ക്ട​ർ പി.​പി. അ​ർ​ച്ച​ന, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ.​കെ. പ്ര​തീ​ഷ്, ജി​ല്ല​യി​ലെ വി​വി​ധ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up