പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, മുന്നണി യോഗത്തിൽ വിഷയം ഉന്നയിക്കാതെ സിപിഐ. തിരുവനന്തപുരത്ത് നടന്ന എൽഡിഎഫ് യോഗത്തിലാണ് ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ഉയർത്താതിരുന്നത്.
എന്നാൽ ഈ വിഷയം എൽഡിഎഫിന്റെ പൊതു അജണ്ടയല്ലെന്നും, അത് സിപിഎമ്മും സിപിഐയും തമ്മിൽ ചർച്ച ചെയ്ത് തീർക്കേണ്ട ഉഭയകക്ഷി വിഷയമാണെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്.
ജനങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് പ്രധാന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും അറിയിച്ചു. പദവിയിൽ വിട്ടുവീഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലും നിലപാടെടുത്ത സിപിഐ, യോഗത്തിൽ വിഷയം ഉന്നയിക്കാതിരുന്നത് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നതിന്റെ സൂചനയാണോ എന്ന ചർച്ചകളും സജീവമാണ്.
Tags : CPI OppositionDeputyLeader Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash