Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Issues

നാറ്റോയ്ക്കെതിരേ അണ്വായുധ ഭീഷണിയുമായി റഷ്യ

ബ്ര​​​സ​​​ൽ​​​സ്: പാ​​​ശ്ചാ​​​ത്യ സൈ​​​നി​​​ക​​​സ​​​ഖ്യ​​​മാ​​​യ നാ​​​റ്റോ​​​യ്ക്കെ​​​തി​​​രേ അ​​​ണ്വാ​​​യു​​​ധ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി റ​​​ഷ്യ. റ​​​ഷ്യ​​​യു​​​ടെ വി​​​ദൂ​​​ര പ്ര​​​ദേ​​​ശ​​​മാ​​​യ ക​​​ളി​​​നി​​​ൻ​​​ഗ്രാ​​​ഡി​​​നെ വേ​​​ർ​​​പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചാ​​​ൽ അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു നാ​​​റ്റോ​​​യ്ക്ക് അ​​​യ​​​ച്ച അ​​​നൗ​​​പ​​​ചാ​​​രി​​​ക രേ​​​ഖ​​​യി​​​ൽ റ​​​ഷ്യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​ത്.

നാ​​​റ്റോ അം​​​ഗ​​​ങ്ങ​​​ളാ​​​യ പോ​​​ള​​​ണ്ടി​​​നും ലി​​​ത്വാ​​​നി​​​യ​​​യ്ക്കും ഇ​​​ട​​​യി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന ക​​​ളി​​​നി​​​ൻ​​​ഗ്രാ​​​ഡി​​​നെ റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു വി​​​ച്ഛേ​​​ദി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ അ​​​പ​​​ക​​​ടം പി​​​ടി​​​ച്ച​​​താ​​​ണെ​​​ന്നും നാ​​​റ്റോ​​​യു​​​മാ​​​യി നേ​​​രി​​​ട്ടു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ചേ​​​ക്കു​​​മെ​​​ന്നും റ​​​ഷ്യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യാ​​​ൽ ആ​​​രം​​​ഭ​​​ത്തി​​​ൽ​​​ത്ത​​​ന്നെ നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സി​​​വി​​​ലി​​​യ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളെ റ​​​ഷ്യ ആ​​​ക്ര​​​മി​​​ച്ചേ​​​ക്കാം. സ്വ​​​ന്തം പ്ര​​​ദേ​​​ശ​​​ത്തെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി അ​​​ണു​​​ബോം​​​ബ് അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ ആ​​​യു​​​ധ​​​ങ്ങ​​​ളും റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ക്കും. നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ റ​​​ഷ്യ​​​ക്ക് ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ല. എ​​​ന്നാ​​​ൽ, ക​​​ളി​​​നി​​​ൽ​​​ഗ്രാ​​​ഡി​​​നെ തൊ​​​ട്ടു​​​ക​​​ളി​​​ച്ചാ​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും റ​​​ഷ്യ പ​​​റ​​​യു​​​ന്നു.

റ​​​ഷ്യ​​​ൻ​​​സേ​​​ന യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഹൈ​​​ബ്രി​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു കോ​​​പ്പു​​​കൂ​​​ട്ടു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​ണു ഭീ​​​ഷ​​​ണി​​​വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ശീ​​​ത​​​യു​​​ദ്ധ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​ണു റ​​​ഷ്യ അ​​​ണ്വാ​​​യു​​​ധ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കു​​​ന്ന​​​ത്.

റ​​​ഷ്യ​​​യു​​​ടെ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​താ​​​യി നാ​​​റ്റോ വ​​​ക്താ​​​വ് ആ​​​ലി​​​സ​​​ൺ ഹാ​​​ർ​​​ട്ട് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പ്ര​​​തി​​​രോ​​​ധ സ​​​ഖ്യ​​​മാ​​​യ നാ​​​റ്റോ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യ​​​ല്ലെ​​​ന്നും റ​​​ഷ്യ​​​ൻ ഭീ​​​ഷ​​​ണി​​​യെ ത​​​ള്ളി​​​പ്പ​​​റ​​​യു​​​ന്ന​​​താ​​​യും വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

കേന്ദ്രം പുതിയ ഇഎസ്എ കരട് വിജ്ഞാപനം പുറത്തിറക്കി; കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല (ഇ​​​എ​​​സ്എ) നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് കേ​​​ര​​​ളം ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും കേ​​​ന്ദ്രം വെ​​​ട്ടി. കൂ​​​ടു​​​ത​​​ൽ ജ​​​ന​​​വാ​​​സ​​​ മേ​​​ഖ​​​ല​​​ക​​​ൾ പ​​​രി​​​സ്ഥി​​​തി​​​ലോ​​​ല മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പു​​​തി​​​യ ഇ​​​എ​​​സ്എ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ 131 വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​​യി 9993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഇ​​​എ​​​സ്എ പ്ര​​​ദേ​​​ശ​​​മാ​​​കു​​​മെ​​​ന്ന 2024ലെ ​​​ക​​​ര​​​ടി​​​ന്‍റെ ആ​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലു​​​മു​​​ള്ള​​​ത്.

2024ലെ ​​​ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് കേ​​​ര​​​ളം സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഇ​​​എ​​​സ്എ​​​യി​​​ൽ​​​നി​​​ന്ന് ജ​​​ന​​​വാ​​​സ​​​ മേ​​​ഖ​​​ല​​​ക​​​ള്‍ ഉ​​​ൾ​​​പ്പെ​​​ടെ 1300 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന വി​​​ല്ലേ​​​ജു​​​ക​​​ളു​​​ടെ എ​​​ണ്ണം 98 ആ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ആ ​​​ആ​​​വ​​​ശ്യം കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ന്നു കേ​​​ന്ദ്രം നി​​​യോ​​​ഗി​​​ച്ച ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി​​​യു​​​മാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ളും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ച​​​താ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചും കേ​​​ര​​​ളം ത​​​യാ​​​റാ​​​ക്കി​​​യ കീ​​​ഹോ​​​ൾ മാ​​​ർ​​​ക്ക​​​പ് ലാം​​​ഗ്വേ​​​ജ് (കെ​​​എം​​​എ​​​ൽ) രേ​​​ഖ​​​ക​​​ളും ഇ​​​എ​​​സ്എ അ​​​തി​​​ർ‌​​​ത്തി നി​​​ർ‌​​​ദേ​​​ശ​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ത്തി​​​നു കൈ​​​മാ​​​റി.

2024 ജൂ​​​ലൈ 31ന് ​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഇ​​​എ​​​സ്എ ക​​​ര​​​ട് നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍റെ കാ​​​ല​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ 9993.7 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ 1500 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ (ഏ​​​ക​​​ദേ​​​ശം 3.7 ല​​​ക്ഷം ഏ​​​ക്ക​​​ർ) എ​​​ങ്കി​​​ലും ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ട്ട​​​പ്പെ​​​ടു​​​ന്ന​​​ത്.

60 ദി​​​വ​​​സം നി​​​ർ​​​ണാ​​​യ​​​കം

ഇ​​​എ​​​സ്എ സം​​​ബ​​​ന്ധി​​​ച്ചു നേ​​​ര​​​ത്തേ​​​യു​​​ള്ള ക​​​ര​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി പ​​​രാ​​​തി​​​ക​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ അ​​​റി​​​യി​​​ക്കാ​​​നു​​​ള്ള 60 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ൽ എ​​​ന്നു വേ​​​ണ​​​മെ​​​ങ്കി​​​ലും വി​​​ജ്ഞാ​​​പ​​​നം അ​​​ന്തി​​​മ​​​മാ​​​കു​​​മെ​​​ന്ന പ്ര​​​ത്യേ​​​ക അ​​​റി​​​യി​​​പ്പും ഇ​​​ക്കു​​​റി​​​യു​​​ണ്ട്. ജൂ​​​ലൈ 27നാ​​​ണ് വി​​​ജ്ഞാ​​​പ​​​നം കേ​​​ന്ദ്ര വ​​​നം-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ന്നു​​​മു​​​ത​​​ൽ ആ​​​റു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ‌ കേ​​​ര​​​ളം ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ളി​​​ലും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഗൗ​​​ര​​​വ​​​തരമാ​​​യ കേ​​​ന്ദ്രപ​​​രി​​​ഗ​​​ണ​​​ന ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​നം കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​ത​​​ന്നെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​ന്തി​​​മ​​​വി​​​ജ്ഞാ​​​പ​​​ന​​​മാ​​​കും.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് ഇ​​​എ​​​സ്എ​​​യി​​​ൽ ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് കി​​​ഫ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ല​​​ക്സ് ഒ​​​ഴു​​​ക​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ശ​സ്ത്ര​ക്രി​യ; പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യാ പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പു പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം ഇ​റ​ക്കി.

രോ​ഗ, ശ​സ്ത്ര​ക്രി​യ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ റി​സ്റ്റ് ബാ​ൻ​ഡ് രോ​ഗി​യെ ധ​രി​പ്പി​ക്കു​ക, ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട ശ​രീ​ര​ഭാ​ഗം മു​ൻ​കൂ​ട്ടി സ്കി​ൻ മാ​ർ​ക്ക​ർ ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രെ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും ഈ ​മാ​ർ​ഗ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. രോ​ഗി​യെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്പ് വാ​ർ​ഡി​ലെ ഡോ​ക്ട​റും ന​ഴ്സും രോ​ഗി​യു​ടെ ഐ​പി ന​ന്പ​ർ, യൂ​ണി​റ്റ്, കേ​സ് റി​ക്കാ​ർ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​ക്ക​ണം.

രോ​ഗി​യെ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള യൂ​ണി​റ്റി​ലെ ന​ഴ്സ് ഇ​ൻ​ചാ​ർ​ജും വാ​ർ​ഡി​ലെ ഡോ​ക്ട​റും ചേ​ർ​ന്നു പ്രീ ​ഓ​പ്പ​റേ​റ്റീ​വ് ചെ​ക്ക് ലി​സ്റ്റ് പൂ​രി​പ്പി​ച്ച് ഒ​പ്പി​ട​ണം.

ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ചു​മ​ത​ല​യു​ള്ള ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഇ​തു​വാ​യി​ച്ച് വ്യ​ക്ത​ത വ​രു​ത്തി ഒ​പ്പി​ട​ണം. അ​തി​നു​ശേ​ഷ​മേ രോ​ഗി​യെ തി​യ​റ്റ​റി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

National

മുനന്പം വഖഫ് ഭൂമി ; നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ന​​​ന്പം വ​​​ഖ​​​ഫ് ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ പാ​​​ടി​​​ല്ലെ​​​ന്ന വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ച്ചാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

സ​​​മാ​​​ന​​​മാ​​​യി വ​​​ഖ​​​ഫ് സം​​​ര​​​ക്ഷ​​​ണ​​​വേ​​​ദി​​​യും സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. മു​​​ന​​​ന്പം ഭൂ​​​മി ത​​​ർ​​​ക്ക​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​വും മു​​​ന്പ​​​ത്തേ​​​തു വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി നി​​​രീ​​​ക്ഷ​​​ണ​​​വു​​​മാ​​​ണ് വ​​​ഖ​​​ഫ് സം​​​ര​​​ക്ഷ​​​ണ​​​വേ​​​ദി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്ത​​​ത്.

എ​​​ന്നാ​​​ൽ ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​നം സ്റ്റേ ​​​ചെ​​​യ്യാ​​​തി​​​രു​​​ന്ന സു​​​പ്രീം​​​കോ​​​ട​​​തി മു​​​ന​​​ന്പ​​​ത്തേ​​​തു വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന നി​​​രീ​​​ക്ഷ​​​ണം സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു. ഇ​​​രു​​​കൂ​​​ട്ട​​​രും സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി ഒ​​​രു​​​മി​​​ച്ചാ​​​യി​​​രി​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

Kerala

ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ഒ​രി​ക്ക​ലും എ​തി​ര്‍​ക്കി​ല്ല: ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യം: മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നി​ലെ ഭി​ന്ന​ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ജി ​സു​കു​മാ​ര​ൻ നാ​യ​ര്‍ പി​തൃ​തു​ല്യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും എ​തി​ര്‍​ക്കി​ല്ലെ​ന്നും ഇ​പ്പോ​ള്‍ പ​ത്ത​നാ​പു​രം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

"എ​ന്‍റെ പി​താ​വാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള ഒ​രു പാ​യ ഇ​ട്ടാ​ണ് എ​ൻ​എ​സ്എ​സ് പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​ൻ ആ​രം​ഭി​ച്ച​ത്. ഇ​ന്ന് 300 കോ​ടി​യു​ടെ ആ​സ്തി​യാ​ണ് താ​ലൂ​ക്ക് യൂ​ണി​യ​നു​ള്ള​ത്. ഈ ​ആ​സ്തി കൈ​ക്ക​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.'​ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു.

"എ​നി​ക്ക് എ​ല്ലാ സ​മു​ദാ​യ​വും ഒ​രു​പോ​ലെ​യാ​ണ്. മ​തേ​ത​ര വി​ശ്വാ​സി​യും സാ​ധാ​ര​ണ​ക്കാ​ര​നു​മാ​ണ് ഞാ​ൻ. വ​ള​ഞ്ഞ വ​ഴി​യി​ൽ അ​ല്ല ഞാ​ൻ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ഭാ​ര​വാ​ഹി​യാ​യ​ത്. വോ​ട്ട് ചെ​യ്ത് തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ്.

ജി. ​സു​കു​മാ​ര​ൻ നാ​യ​ര്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ എ​തി​ര്‍​ക്കി​ല്ലെ​ന്ന് അ​ച്ഛ​ന് ന​ൽ​കി​യ വാ​ക്കാ​ണ്, അ​ത് ഞാ​ൻ പാ​ലി​ക്കും. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ കെ​ട്ടി​പ​ടു​ത്ത​താ​ണ് എ​ൻ​എ​സ്എ​സ് എ​ന്ന മ​ഹാ​പ്ര​സ്താ​നം. ഞാ​ൻ ഏ​കാ​ധി​പ​തി​യൊ​ന്നു​മ​ല്ല. അ​ത്ത​ര​ത്തി​ൽ ഞാ​ൻ ഏ​കാ​ധി​പ​തി​യാ​ണെ​ന്ന് പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ള്‍ പ​റ​യി​ല്ല.'-​ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​ൻ‌ സാ​ധാ​ര​ണ​ക്കാ​ര​നാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണ്. എ​ല്ലാ​സ​മൂ​ഹ​ത്തി​നും എ​ന്നെ വി​മ​ര്‍​ശി​ക്കാ​നും തി​രു​ത്താ​നും അ​വ​കാ​ശ​മു​ണ്ട്. ഞാ​ൻ താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ നി​ന്ന് രാ​ജി​വെ​ക്കാ​ൻ ക​ത്ത് ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച​താ​ണ്. പ​ത്ത​നാ​പു​ര​ത്ത് എ​ൻ​എ​സ്എ​സി​നെ ആ​രെ​ങ്കി​ലും ന​യി​ച്ചാ​ൽ മ​തി​യ​ല്ലോ. എ​നി​ക്ക് ജീ​വി​ക്കാ​ൻ ഒ​രു തൊ​ഴി​ലു​ണ്ട്. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ടെ​ന്നും താ​ൻ ഓ​ടി​ള​ക്കി വ​ന്ന​യാ​ള​ല്ലെ​ന്നും ഗ​ണേ​ഷ്‍ ​കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും ഇ​ഡി സ​മ​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ്ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും സ​മ​ൻ​സ് അ‍​യ​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. മാ​ർ​ച്ച് ആ​ദ്യ​വാ​രം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച​ത്.

ത​ന്ത്രി​യോ​ട് മാ​ർ​ച്ച് നാ​ലി​ന് എ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.

പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം, ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​ക​ളി​ലു​ള്ള അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ത​ന്ത്രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ലാ​ത്ത ഈ ​വി​ധി തൊ​ണ്ണൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ല​ഭി​ച്ച​ത് ത​ന്ത്രി​ക്ക് ആ​ശ്വാ​സ​മാ​ണ്.

അ​റ​സ്റ്റി​ലാ​യി 41–ാം ദി​വ​സ​മാ​ണ് ത​ന്ത്രി​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. ഇ​ത്ര വേ​ഗ​ത്തി​ല്‍ ജാ​മ്യം കി​ട്ടു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍. ത​ന്ത്രി എ​ന്നു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തെ​ന്നും സ്വ​ര്‍​ണാ​പ​ഹ​ര​ണ കേ​സു​ക​ളി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് രാ​ജീ​വ​ര് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

 

Latest News

Corehub Up