x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൗ​ണ്‍ അ​മ്പ് ഫെ​സ്റ്റ്: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 16, 2026 01:45 AM IST | Updated: October 16, 2026 01:45 AM IST

ടൗ​ണ്‍ അ​മ്പ് ഫെ​സ്റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം

ഇ​രി​ങ്ങാ​ല​ക്കു​ട: ടൗ​ണ്‍ അ​മ്പ് ഫെ​സ്റ്റി​ന്‍റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, സീ​നി​യ​ര്‍ വ്യാ​പാ​രി പി.​പി. റ​പ്പാ​യി​യി​ല്‍​നി​ന്നു കാ​രു​ണ്യ ഫ​ണ്ട് സ്വീ​ക​രി​ച്ച് നി​ര്‍​വ​ഹി​ച്ചു. ടൗ​ണ്‍ അ​മ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ള​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജി​ക്‌​സ​ണ്‍ മ​ങ്കി​ടി​യാ​ന്‍, സെ​ക്ര​ട്ട​റി ബെ​ന്നി വി​ന്‍​സെ​ന്‍റ്, പ്രോ​ഗ്രാം ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ഹോ​ബി ജോ​ളി, ജോ. ​ക​ണ്‍​വീ​ന​ര്‍ ഷാ​ജു പ​ന്ത​ലി​പ്പാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഭാ​ഗ​മാ​യി അ​ഞ്ചു​പേ​ര്‍​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കാ​രു​ണ്യ​വ​ര്‍​ഷം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ 2027 ഫെ​ബ്രു​വ​രി ര​ണ്ട്, മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ടൗ​ണ്‍ അ​മ്പ് ഫെ​സ്റ്റ് കാ​രു​ണ്യ​വ​ര്‍​ഷ തി​രു​നാ​ളാ​യി ആ​ഘോ​ഷി​ക്കും.

Tags : Ambu Fest NattuVishesham DistrictNews

Recent News

Corehub Up