x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ വാ​യ​ന​ശാ​ല​ാ ബോ​ർ​ഡ്; സംഘർഷം

വെബ് ഡെസ്ക്
Published: October 16, 2026 02:17 AM IST | Updated: October 16, 2026 02:17 AM IST

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും കേ​ള​കം പൊ​ലി​സി​നെ​യും ത​ട​യു​ന്ന പ്ര​വ​ർ​ത്ത​ക​ർ.

ക​ണി​ച്ചാ​ർ: മ​മ​ല​യാം​പ​ടി​യി​ലെ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വാ​യ​ന​ശാ​ല​യു​ടെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​നെ​ത്തി​യ​വ​രേ​യും കേ​ള​കം പൊ​ലി​സി​നെ​യും വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ക​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​ട​ഞ്ഞ​ത് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഇ​ന്ന് ഡി​വൈ​എ​സ്പി ഓ​ഫി​സി​ൽ ച​ർ​ച്ച ന​ട​ത്തും. ഏ​ഴാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം കൈ​യേ​റി യു​വ​ധാ​ര ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും വാ​യ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നതാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

കേ​ന്ദ്ര​ത്തി​ൽ വാ​യ​ന​ശാ​ലാ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​വ​ച്ചി​രി​ക്കു​ന്ന​ത് മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ​യ​ർ​ടേ​ക്ക​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും രാ​ഷ്ട്രീ​യ-​പൊ​തു​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, പു​സ്ത​ക​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് സം​ഭാ​വ​ന​യാ​യി ന​ൽ​കാ​നോ അ​ല്ലെ​ങ്കി​ൽ പൂ​ർ​ണ​മാ​യും എ​ടു​ത്തു​മാ​റ്റാ​നോ വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഈ ​തീ​രു​മാ​നം നി​ല​നി​ൽ​ക്കെ കെ​ട്ടി​ട​ത്തി​ൽ വീ​ണ്ടും ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​തോ​ടെ കേ​ള​കം പൊ​ലി​സ് ഇ​ട​പെ​ട്ട് സ്റ്റേ​ഷ​നി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​രും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ളെ അ​ട​ക്കം സം​ഘ​ടി​പ്പി​ച്ച് വാ​യ​ന​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പൊ​ലി​സ് വീ​ണ്ടും ഇ​ട​പെ​ടു​ക​യും വി​ഷ​യം ഡി​വൈ​എ​സ്പി ഓ​ഫി​സി​ൽ ച​ർ​ച്ച ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

 

Tags : senior citizens NattuVishesham DistrictNews

Recent News

Corehub Up