പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്ഗോഡ്: അധികാരമില്ലെങ്കിലും ഇടതുപക്ഷം രാജ്യത്ത് കരുത്തുറ്റ നിലയിലാണെന്നും ഡല്ഹി ജന്തര് മന്തര് സമരം സിപിഎമ്മിന്റെ കരുത്ത് വിളിച്ചോതുന്നതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്. സിപിഎം വിപുലീകൃത ജില്ലാ സമ്മേളനം വിദ്യാനഗര് എകെജി മന്ദിരത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അവധിയില്ലാത്ത സമരമാണ് ഡല്ഹിയില് ഇടതുപക്ഷംനടത്തിയത്. ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന് തന്നെ ഭരണഘടനാലംഘനം നടത്തുന്നു. ഇതിനെതിരെ രാജ്യമാകെ ശക്തമായ പ്രക്ഷോഭം തുടരുകയാണ്. എല്ലാവരെയും ഒരുമിച്ച് നിര്ത്താന് ഇടതുപക്ഷത്തിന് കഴിഞ്ഞു. ഭരണവിരുദ്ധ നിലപാടുകള്ക്കെതിരെ ബഹുജനരോഷം ശക്തമായി കൊണ്ടിരിക്കുകയാണ്. പ്രതിരോധം കെട്ടുപോയി എന്നുതോന്നിതുടങ്ങിയ സമയത്താണ് വിദ്യാര്ഥികളും യുവജനങ്ങളും ഐതിഹാസിക സമരം നടത്തിയത്. വിട്ടുപോയി എന്നുതോന്നിയവര് പോലും സമരത്തിലേക്ക് തിരികെവന്നു. അദ്ദേഹം പറഞ്ഞു.
മുന് എംപി പി. കരുണാകരന് പതാക ഉയര്ത്തി. ജില്ല സെക്രട്ടേറിയറ്റംഗം പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു.
തോമസ് ഐസക്, പി. രാജീവ്, പി.കെ. ബിജു, എം.വി. ജയരാജന്, പി. ജയരാജന്, വി.എന്. വാസവന്, ജില്ല സെക്രട്ടറി എം. രാജഗോപാലന്, സംസ്ഥാന സമിതി അംഗങ്ങളായ സി.എച്ച്. കുഞ്ഞമ്പു, കെ.പി. സതീഷ്ചന്ദ്രന്, മുന് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്, എം. സുമതി, വി.പി.പി. മുസ്തഫ, സി.എച്ച്. കുഞ്ഞമ്പു, ടി.എം.എ. കരീം എന്നിവര് സംബന്ധിച്ചു. സമ്മേളനം ഇന്നു സമാപിക്കും.
Tags : CPM NattuVishesham DistrictNews