അപകടത്തിൽ തകർന്ന പെട്ടി ഓട്ടോയും കാറും.
ചവറ : നിയന്ത്രണംവിട്ട കാര് പച്ചക്കറി കച്ചവടം നടത്തി വന്ന പെട്ടി ഒാട്ടോയിലിടിച്ച് ഒട്ടോ ഡ്രൈവര്ക്ക് പരിക്കേറ്റു. പന്മന നെറ്റിയാട് മേക്കരയില് പെട്ടിയോട്ടോ ഡ്രൈവര് നജീബിനാണ് (30) പരിക്കേറ്റത്.
പന്മന കണ്ണന്കുളങ്ങരക്ക് സമീപം ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
ഓട്ടോയില് പച്ചക്കറി കച്ചവടം നടത്താനായി കണ്ണന്കുളങ്ങരയ്ക്ക് സമീപം ഓട്ടോ നിര്ത്തി നജീബ് ഇറങ്ങുന്നതിനിടയില് അമിത വേഗത്തിലെത്തിയ കാര് ഒാട്ടോയുടെ പുറക് വശത്തിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് നബീബ് റോഡിലേക്ക് തെറിച്ച വീണു. കാറിടിച്ചതിനെ തുടര്ന്ന് പെട്ടി ഒാട്ടോ മുന്നോട്ട് നീങ്ങി സമീപത്ത് നിന്നിരുന്ന വൈദ്യുത തൂണില് ഇടിച്ച് നില്ക്കുകയായിരുന്നു. ഉടന് തന്നെ സമീപത്തുള്ളവരെത്തി നജീബിനെ ആശുപത്രിയിലെത്തിച്ചു.
Tags : Accident NattuVishesham DistrictNews