മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസകേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ
മടിക്കൈ: മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസകേന്ദ്രത്തിനായി പുതുതായി നിർമിച്ച മൂന്നുനില കെട്ടിടമായ എം.എം. ചാക്കോ മെമ്മോറിയൽ ബ്ലോക്ക് വെഞ്ചരിപ്പ് കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. ഒന്നാംനില ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനിയും രണ്ടാംനില ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും മൂന്നാംനില തൃശൂർ നാട്ടിക ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം കബീർ ഫൈസി ചെറുകോടും ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, ഹൊസങ്കടി ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. ലൂയി മരിയദാസ്, ചായ്യോം സെന്റ് അൽഫോൻസ പള്ളി വികാരി ഫാ. ജോസഫ് ആനിത്താനം, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഡോ. മാണി മേൽവെട്ടം, മാലോം സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസഫ് തൈക്കുന്നുംപുറം, ജികെ റിയൽടോഴ്സ് ആൻഡ് പ്രോപ്പർട്ടി കൺസൾട്ടന്റ് ഷൈജു കെ. ജോർജ്, വാർഡ് മെംബർ വി. ബാലകൃഷ്ണൻ, എം. രാജൻ, ബഷീർ ആറങ്ങാടി, കുഞ്ഞാമദ് പാലക്കി, ജോസ് പാലക്കുടിയിൽ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ഡയറക്ടർ സുസ്മിത എം. ചാക്കോ സ്വാഗതവും ട്രസ്റ്റി പി.അപർണ നന്ദിയും പറഞ്ഞു.