x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: October 16, 2026 01:51 AM IST | Updated: October 16, 2026 01:51 AM IST

തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ക​ലോ​ത്സ​വം ച​ല​ച്ചി​ത്ര​താ​രം വ​ര​ദ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ല​യു​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന അ​വ​ത​ര​ണ​ങ്ങ​ളു​മാ​യി പു​ല്ലൂ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ള്‍ അ​ങ്ക​ണം ഉ​ണ​ര്‍​ന്ന​തോ​ടെ തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

ച​ല​ച്ചി​ത്ര​താ​രം വ​ര​ദ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ. ​രാ​ജു ഡേ​വി​സ് പെ​രേ​പ്പാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​നു കെ. ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ല്ലൂ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സി​എം​ഐ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പ​യ്യ​പ്പി​ള്ളി സി​എം​ഐ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​അ​രു​ണ്‍ പൈ​നാ​ട​ത്ത് സി​എം​ഐ സ്വാ​ഗ​ത​വും തൃ​ശൂ​ര്‍ സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

കു​ച്ചിപ്പു​ഡി​യി​ല്‍ ശി​വ​ന്യ​യ്ക്ക് മി​ന്നും​വി​ജ​യം

ഇ​രി​ങ്ങാ​ല​ക്കു​ട: ത്രി​പു​ര​ദ​ഹ​ന ക​ഥ​യ്ക്കു കു​ച്ചിപ്പു​ഡി​യു​ടെ ചു​വ​ടു​ക​ളും മു​ദ്ര​ക​ളും ഭാ​വ​ങ്ങ​ളും പ​ക​ര്‍​ന്നു​ന​ല്‍​കി​യ​പ്പോ​ള്‍ ശി​വ​ന്യ വി​നോ​ദി​ന് വി​ജ​യം. കാ​റ്റ​ഗ​റി നാ​ലി​ല്‍ കു​ച്ചിപ്പു​ഡി​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തോ​ടെ എ ​ഗ്രേ​ഡ് നേ​ടി​യ ശി​വ​ന്യ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് അ​ര്‍​ഹ​ത​നേ​ടി.

അ​ഷ്ട​മി​ച്ചി​റ വി​ജ​യ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ ശി​വ​ന്യ​യ്ക്ക് നൃ​ത്തം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മൂ​ന്ന​ര​വ​യ​സി​ല്‍ നൃ​ത്ത​പ​ഠ​നം ആ​രം​ഭി​ച്ച ശി​വ​ന്യ എ​ട്ടാം ക്ലാ​സ് മു​ത​ല്‍ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​മാ​യി ഭ​ര​ത​നാ​ട്യ​ത്തി​ലും മോ​ഹി​നി​യാ​ട്ട​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് കു​ച്ചിപ്പു​ഡി​യി​ലും പു​തി​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഡോ. ​ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. അ​ന്ന​നാ​ട് സ്വ​ദേ​ശി വി​നോ​ദി​ന്‍റെ​യും ആ​ശ​യു​ടെ​യും ഏ​ക​മ​ക​ളാ​ണ് ശി​വ​ന്യ.

മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ മി​ക​വി​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ച് പാ​ര്‍​വ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ചു​വ​ടു​ക​ളു​ടെ താ​ള​വും മു​ദ്ര​ക​ളു​ടെ ചാ​രു​ത​യും ഭാ​വാ​ഭി​ന​യ​ത്തി​ന്‍റെ മി​ക​വും ഒ​ത്തു​ചേ​ര്‍​ന്ന മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രി​ക്കു​ക​യാ​ണ് പാ​ര്‍​വ​തി സി​നേ​ഷ്. കാ​റ്റ​ഗ​റി ര​ണ്ടി​ലാ​ണ് പാ​ര്‍​വ​തി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.
പു​രാ​ണ​ത്തി​ലെ ഉ​ര്‍​വ​ശി​യു​ടെ ക​ഥ​യെ മോ​ഹി​നി​യാ​ട്ട​ത്തി​ന്‍റെ ലാ​സ്യ​ഭം​ഗി​യി​ല്‍ വേ​ദി​യി​ലെ​ത്തി​ച്ചാ​ണ് ആ​റാം ക്ലാ​സു​കാ​രി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. മാ​ള ഹോ​ളി ഗ്രേ​സ് അ​ക്കാ​ദ​മി​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ പാ​ര്‍​വ​തി എ​ട്ടാം വ​യ​സി​ലാ​ണ് നൃ​ത്ത​പ​ഠ​നം ആ​രം​ഭി​ച്ച​ത്. കൊ​ര​ട്ടി നൂ​പു​ര നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ല്‍ ക​ലാ​മ​ണ്ഡ​ലം ഷീ​ന സു​നി​ലി​ന്‍റെ കീ​ഴി​ലാ​ണ് നൃ​ത്ത​പ​ഠ​നം. കു​ഴി​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി സി​നേ​ഷി​ന്‍റെ​യും നി​മ​യു​ടെ​യും മ​ക​ളാ​ണ് പാ​ര്‍​വ​തി. സ​ഹോ​ദ​ര​ന്‍ പാ​ര്‍​ഥി​വ് മാ​ള ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി​യി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.
റിപ്പോർട്ടുകൾ: ഷോബി കെ. പോൾ

Tags : Arts Festival NattuVishesham DistrictNews

Recent News

Corehub Up