ദേശീയപാത കൊരട്ടിയിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചപ്പോൾ.
കൊരട്ടി: ദേശീയപാതയിൽ കൊരട്ടി സർക്കാർ പ്രസിന് മുന്നിൽ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. കൊരട്ടി - ചാലക്കുടി റൂട്ടിൽ മംഗലശേരി സ്വദേശി ആദിൽ കൃഷ്ണയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്.
വിവരമറിഞ്ഞ് കൊരട്ടി പൊലിസ് അറിയിച്ചതിനെത്തുടർന്ന് ചാലക്കുടിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപ്പോഴേക്കും സ്കൂട്ടർ പൂർണമായും കത്തിനശിച്ചിരുന്നു. സംഭവസ്ഥലത്ത് കൊരട്ടി പൊലിസും എത്തിയിരുന്നു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ.എ. സുമിത്തിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ടി.ഡി. ദീപു, അനിൽ മോഹൻ, കെ. ഗിരീഷ്, കെ. അരുൺ, അഖിൽ ആർ. നായർ, കെ.എൽ. ജെയ്ജോ എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Tags : Electric scooter NattuVishesham DistrictNews