x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​രോ​വ​രം സ്വീ​വ​റേ​ജ് പ​ദ്ധ​തി: ടെ​ന്‍​ഡ​ര്‍ തു​ക 194.89 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി

വെബ് ഡെസ്ക്
Published: October 16, 2026 01:06 AM IST | Updated: October 16, 2026 01:06 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​രോ​വ​രം സ്വീ​വ​റേ​ജ് പ​ദ്ധ​തി​യു​ടെ ഭ​ര​ണാ​നു​മ​തി തു​ക സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചു.

ടെ​ന്‍​ഡ​ര്‍ തു​ക​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തു​ക 194.893 കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. മു​മ്പ് 179.29 കോ​ടി രൂ​പ​യാ​യി​രു​ന്നു പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ തു​ക​യി​ലു​ള്ള 15.603 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് ഉ​ള്‍​പ്പെ​ടെ​യാ​ണ് പു​തി​യ ഭ​ര​ണാ​നു​മ​തി തു​ക​യാ​യ 194.89 കോ​ടി രൂ​പ. ടെ​ന്‍​ഡ​ര്‍ തു​ക കൂ​ടി​യ​തു മൂ​ല​മു​ള്ള അ​ധി​ക തു​ക​യു​ടെ 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. ബാ​ക്കി വ​രു​ന്ന 75 ശ​ത​മാ​നം തു​ക കോ​ര്‍​പ​റേ​ഷ​നും സു​ചി​ത്ര മി​ഷ​നും ചേ​ര്‍​ന്ന് അ​വ​രു​ടെ പ്ലാ​ന്‍ ഫ​ണ്ടു​ക​ളി​ല്‍ നി​ന്ന് തു​ല്യ​മാ​യി ര​ണ്ട് സാ​മ്പ​ത്തി​ക വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ന​ല്‍​ക​ണം.

കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ല്‍ സ​രോ​വ​രം സ്വീ​വ​റേ​ജ് പ​ദ്ധ​തി. കോ​ഴി​ക്കോ​ട് ക​രി​മ്പ​ന​പ്പാ​ല​ത്ത് സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​നും കോ​ട്ടൂ​ളി ത​ണ്ണീ​ര്‍​ത്ത​ട​ത്തി​നും സ​മീ​പ​മു​ള്ള വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ 2.6 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​മൃ​ത് 2.0 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. പ്ര​തി​ദി​നം 13.5 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ര​ണ്ട് പ്ലാ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 27 മി​ല്യ​ണ്‍ ജ​ലം പ്ര​തി​ദി​നം സം​സ്‌​ക​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. മൂ​ന്നാ​ലി​ങ്ക​ല്‍, ചാ​ല​പ്പു​റം, പാ​ള​യം, വ​ലി​യ​ങ്ങാ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ നി​ര​വ​ധി വാ​ര്‍​ഡു​ക​ളി​ലെ ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

പ്ര​മു​ഖ ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​മാ​യ കോ​ട്ടൂ​ളി ത​ണ്ണീ​ര്‍​ത്ത​ട​ത്തി​നും കാ​നോ​ലി ക​നാ​ലി​നും സ​മീ​പം പ്ലാ​ന്‍റ് നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്കം വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും പ്രാ​ദേ​ശി​ക റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും ഇ​തി​നെ​തി​രേ നാ​ഷ​ണ​ല്‍ ഗ്രീ​ന്‍ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സു​ക​ളും നി​യ​മ​ത​ട​സ​ങ്ങ​ളും കാ​ര​ണം പ​ദ്ധ​തി വൈ​കി​യ​തോ​ടെ കെ​എ​സ് യു​ഡി​പി ഫ​ണ്ട് ന​ഷ്ട​മാ​വു​ക​യും പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ച്ചെ​ല​വ് ഇ​ര​ട്ടി​യാ​വു​ക​യും ചെ​യ്തു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.

ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യു​ള്ള നീ​ണ്ട നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് ശേ​ഷം കോ​ട​തി​വി​ധി കോ​ര്‍​പ​റേ​ഷ​ന് അ​നു​കൂ​ല​മാ​യ​തോ​ടെ​യാ​ണ് അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ്ലാ​ന്‍റ് നി​ര്‍​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി​ക​ള്‍ നേ​ടി​യെ​ടു​ത്ത​ത്. എ​ന്നാ​ല്‍, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍ വീ​ണ്ടും കേ​ര​ള തീ​ര​ദേ​ശ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​ക്കും വ​നം​വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

 

Tags : Sewerage Project NattuVishesham DistrictNews

Recent News

Corehub Up