ഉപരാഷ്്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ നടന്ന ട്രയൽ റൺ.
കോഴിക്കോട്: ഉപരാഷ്്ട്രപതിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി. സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി ഉച്ചയ്ക്കുശേഷമാണ് കോഴിക്കോട് കോര്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചത്.
കോര്പറേഷന് പരിധിയിലുള്ള അങ്കണവാടികള്, മദ്രസകള്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, പ്രൊഫഷണല് കോളജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കൊക്കെ അവധി ബാധകമായിരിക്കും.
എന്നാല് മുന്കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്ക്കും യൂണിവേഴ്സിറ്റി പരീക്ഷകള്ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
കേസരി ഭവന് കെട്ടിടത്തില് നിയന്ത്രണം
കോഴിക്കോട്: ഉപരാഷ്്ട്രപതിയുടെ കോഴിക്കോട് സന്ദര്ശനത്തോടനുബന്ധിച്ച് ചാലപ്പുറം കേസരി ഭവന് കെട്ടിടത്തില് പ്രവര്ത്തിക്കുന്ന എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെയും പ്രവര്ത്തനങ്ങള്ക്ക് ജില്ലാ കളക്ടര് നിയന്ത്രണം ഏര്പ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല് ചാലപ്പുറം കേസരി ഭവന് കെട്ടിടത്തിലേക്കുള്ള പൊതുജന പ്രവേശനം പൂര്ണമായും നിരോധിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖ ഉള്പ്പെടെയുള്ള കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്ക്ക് ശേഷം അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടര് അറിയിച്ചു.
Tags : Vice Presidents NattuVishesham DistrictNews