x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ള ക്ഷാമം: യു​ഡി​എ​ഫ് നേ​താ​ക്ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: October 16, 2026 12:21 AM IST | Updated: October 16, 2026 12:21 AM IST

മന്ത്രി മോൻസ് ജോസഫിനു നിവേദനം നൽകുന്നു

അ​​തി​​ര​​മ്പു​​ഴ: പ​​ഞ്ചാ​​യ​​ത്തി​​ലെ നാ​​ല്, അ​​ഞ്ച്, ആ​​റ്, ഏ​​ഴ് വാ​​ർ​​ഡു​​ക​​ളി​​ലും നാ​​ൽ​പാ​​ത്തി​​മ​​ല പ്ര​​ദേ​​ശ​​ത്തും വേ​​ന​​ൽ​​ക്കാ​​ല​​ത്തു​​ണ്ടാ​​കു​​ന്ന കു​​ടി​​വെ​​ള്ള​​ക്ഷാ​​മ​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണു​​ന്ന​​തി​​നാ​​യി നാ​​ൽ​പാ​​ത്തി​​മ​​ല​​യി​​ൽ സ്ഥാ​​പി​​ച്ചി​രി​ക്കു​​ന്ന വാ​​ട്ട​​ർ ടാ​​ങ്ക് ക​​മ്മി​ഷ​​ൻ ചെ​​യ്യു​​ന്ന​​തി​​നും കി​​ഫ്ബി ഏ​​റ്റു​​മാ​​നൂ​​ർ ശു​​ദ്ധ​​ജ​​ല വി​​ത​​ര​​ണ പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​നം എ​​ത്ര​​യും വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നും അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ജ​​ല​​വി​​ഭ​​വ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫി​​നു നി​​വേ​​ദ​​നം ന​​ൽ​​കി.

നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​ളി​​ച്ചു​ചേ​​ർ​​ത്ത യോ​​ഗ​​ത്തി​​ലാ​​ണ് മ​​ന്ത്രി​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കി​​യ​​ത്. യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി, ജ​​യ്സ​​ൺ ഒ​​ഴു​​ക​​യി​​ൽ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഒ.​​എ. സ​​ജി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പു​​തു​​ശേ​​രി, സ​​ഹീ​​ദ് നെ​​ടു​​വേ​​ലി​​പീ​​ടി​​ക, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ഐ​​റി​​ഷ്മോ​​ൾ ജോ​​സ്, സ​​ന​​ൽ കാ​​ട്ടാ​​ത്തി, ടി​​ജി സ​​ജി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Memorandum NattuVishesham DistrictNews

Recent News

Corehub Up