Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Memorandum

Malappuram

ജി​ല്ല​യി​ലെ ബ​സു​ട​മ​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ല​പ്പു​റം:​ ജി​ല്ല​യി​ലെ ബ​സു​ട​മ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത​വ​കു​പ്പു മ​ന്ത്രി​ക്കും ജി​ല്ല​യി​ലെ മ​റ്റ് മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി. ബ​സു​ക​ളു​ടെ കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​നും പ​ഴ​യ ബ​സു​ക​ൾ മാ​റ്റി പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന അ​പേ​ക്ഷ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് നീ​ട്ടി​കൊ​ണ്ടു​പോ​വു​ക​യാ​ണ്.

ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മു​നി​സി​പ്പ​ൽ പ്ര​ദേ​ശ​ത്ത് അ​ഞ്ച് മി​നി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 10 മി​നു​ട്ടും വേ​ണ​മെ​ന്ന സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ തീ​രു​മാ​നം അ​ധി​കൃ​ത​ർ പാ​ലി​ക്കു​ന്നി​ല്ല. കൂ​ടാ​തെ 140 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള ബ​സു​ക​ളു​ടെ പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കാ​ത്ത​തും ബ​സു​ട​മ​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.
ആ​ർ​ടി​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള സേ​വ​ന​ങ്ങ​ൾ മ​ല​പ്പു​റ​ത്ത് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും "പ്രി​യ​ദ​ർ​ശി​നി’ സ്ത്രീ ​സൗ​ജ​ന്യ യാ​ത്രാ വി​ഷ​യ​വും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​സ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. കു​ഞ്ഞി​പ്പ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സ​ഫ് വ​ട​ക്ക​ൻ, റാ​ഫി കൊ​ള​ക്കാ​ട​ൻ എ​ന്നി​വ​രാ​ണ് നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ല​പ്പു​റ​ത്ത് ആ​ർ​ടി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് നി​വേ​ദ​ക സം​ഘ​ത്തി​ന് മ​ന്ത്രി​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ഭാ​ര​വ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up