നെല്ലിക്കുറ്റിയിലെ ഒരു സംഘം യുവാക്കൾ സജീവ് ജോസഫ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം നൽകിയപ്പോൾ.
ചെമ്പേരി: ചളിമ്പറമ്പ്-നെല്ലിക്കുറ്റി-കോട്ടക്കുന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ആശ്യപ്പെട്ട് നെല്ലിക്കുറ്റിയിലെ ഒരു സംഘം യുവാക്കൾ സജീവ് ജോസഫ് എംഎൽഎയെ നേരിൽ കണ്ട് നിവേദനം നൽകി.
റോഡിന്റെ ദുരവസ്ഥ ചിത്രീകരിച്ച വീഡിയോ അദ്ദേഹത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചു. വാഹന ഗതാഗതത്തിന് തടസമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ ഉടൻതന്നെ നീക്കം ചെയ്യാൻ കരാറുകാർക്ക് എംഎൽഎ നിർദേശം നൽകി. ചളിമ്പറമ്പിൽ നിന്ന് കോട്ടക്കുന്നു വരെ റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഈ റോഡിനായി നിലവിൽ അനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങൾ എംഎൽഎ യുവാക്കളെ ധരിപ്പിച്ചു. റോഡ് നവീകരണം കോട്ടക്കുന്ന് വരെ നീട്ടാൻ ആവശ്യമായ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും എംഎൽഎ ഉറപ്പ് നൽകി.
Tags : Nattuvishesham DistrictNews DeepikaNews memorandum