എസ്.കെ. ഷിംജിതിന് വൈഎംസിഎ പ്രസിഡന്റ് എബ്രഹാം കുരിയൻ പാലാമ്പടം സമ്മാനദാനം നിർവഹിച്ചപ്പോൾ
കോട്ടയം: വൈഎംസിഎ സംഘടിപ്പിച്ച ബോയ്‌സോൺ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള പതിനൊന്നാമത് അഖില കേരള ഓപ്പൺ പ്രൈസ് മണി സ്‌നൂക്കർ ടൂർണമെന്റ് സമാപിച്ചു.
ഫൈനലിൽ എറണാകുളം സിഎംപിയിലെ എസ്.കെ. ഷിംജിത് ചാമ്പ്യനായി. കോഴിക്കോട് ഓൾ ഇൻ വേഗാസിലെ ഉക്ബത് ബിൻ സിദ്ദിഖിനെ 3-2 സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. (40- 70, 51- 46, 61- 0, 46-17, 53-46).എറണാകുളം സിഎംപിയിലെ ഇർഫാൻ, ഷാബി എന്നിവർ സെമി ഫൈനലിസ്റ്റുകളായി.
വൈഎംസിഎ പ്രസിഡന്റ് എബ്രഹാം കുരിയൻ പാലാമ്പടം സമ്മാനദാനം നിർവഹിച്ചു. വൈഎംസിഎ സ്പോർട്സ് കമ്മിറ്റി ചെയർമാൻ ദിബു ഫിലിപ്പ്, ജനറൽ സെക്രട്ടറി ഷൈജു ഇ.വർഗീസ്, ട്രഷറർ അനീഷ് പുന്നൻ പീറ്റർ, ക്ലബ് സെക്രട്ടറി ജോബി ജെയ്ക്ക് ജോർജ്, എന്നിവർ പ്രസംഗിച്ചു.
Tags : YMCA Tournament