Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karthikapally

കുഞ്ഞിന്‍റെ മരണം: പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കു ശേഷം തുടർനടപടി

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ രാ​ഹു​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ടി​ലെ​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. പാ​ത്തോ​ള​ജി, എ​ഫ്എ​സ്എ​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രൂ.

കു​ഞ്ഞി​ന് ജീ​വ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ രാ​വി​ലെ ആ​റു​മ​ണി​ക്കു​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ മ​നഃ​പ്പൂ​ർ​വം വൈ​കി​ച്ചോ എ​ന്നും വ​ഴി​മ​ധ്യേ ഷാ​പ്പി​ൽ നി​ർ​ത്തി മ​ദ്യ​പി​ച്ചെ​ന്നു​മു​ള്ള നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം ശ​രി​യാ​ണോ എ​ന്നും പൊ​ലി​സ് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള അ​മ്മ​യു​ടെ​യും മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി വ​രും​ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

​മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ കു​ട്ടി​ക​ൾ ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്ന് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള നാ​ല് പെ​ൺ​കു​ട്ടി​ക​ളെ​യും സ്ഥി​ര​മാ​യി സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ശി​ശു​ക്ഷേ​മ​സ​മി​തി ആ​രം​ഭി​ച്ചു.

മു​ൻ​പ് ഇ​തേ കു​ടും​ബ​ത്തി​ൽ മ​റ്റൊ​രു കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ലെ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മു​ൻ സം​ഭ​വ​ങ്ങ​ളി​ല​ട​ക്കം കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലി​സ് സ്വീ​ക​രി​ക്കും.

Latest News

Corehub Up